1470-490

പ്രതിരോധ പ്രവർത്തനത്തിനോടൊപ്പം വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങ്

കോവിഡ് -പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനത്തിനോടൊപ്പം വിദ്യാർത്ഥികൾക്ക് ഒരു കൈതാങ്ങ്

മേലൂർ ഗ്രാമപഞ്ചായത്തിൽ പൂലാനി കുടുംബക്ഷേമ പരിധിയിൽ ഉള്ള കൗമാരപ്രായക്കാരായ ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാത്ത നിര്ധനർ ആയ 6 വിദ്യാർത്ഥി കൾക്ക് പഠന സൗകര്യം ഒരുക്കി പൂലാനി കുടുംബക്ഷേമ കേന്ദ്രം. പൂലാനി പനഞ്ചിക്കൽ വിമലിന്റെ മക്കൾ ആയ നയന, നന്ദന, കോലോംപറമ്പിൽ പരേതൻ ആയ രാധാകൃഷ്ണന്റെ മക്കൾ ആയ ആദി, ആരോമൽ , കുന്നപ്പിള്ളി ഏറ്റുകുടി ദാസന്റെ മക്കൾ ആയ വിസ്മയ, വിനയ എന്നിവർക്ക് തികച്ചും വ്യത്യസ്തമായതു മാതൃകപരമായ
രീതിയിൽ തങ്ങളുടെ അധികാരപരിധിയിൽ ഉള്ള വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കാൻ മുന്നിട്ട് ഇറങ്ങിയത്. മേലൂർ പ്രാഥമിക കേന്ദ്രം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ കെ. എം. മഞ്ചേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ ശ്രീമതി പ്രിയ, എന്നിവർ ആണ്. കോവിഡ് പ്രതിരോധ സേന അംഗങ്ങൾ ആയ ശ്രീ. മഞ്ജുരാജ് എസ്, ഷോജൻ. പി. എ, അശോകൻ. പി .കെ എന്നിവർ ഇതിന് നേതൃത്വം നൽകി. വാർഡ് മെമ്പർ മാരായ ഷിജി വികാസ്, ശ്രീദേവി ജയൻ എന്നിവർ പ്രസ്തുത ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

Comments are closed.