വിവാദങ്ങള്‍ക്കൊടുവില്‍ ഇടവക പള്ളിയിലെ ആറടി മണ്ണില്‍ അന്ത്യ വിശ്രമം.

വിവാദങ്ങള്‍ക്കൊടുവില്‍ ഡിനിക്ക് തച്ചുട പറമ്പ് ഇടവക പള്ളിയിലെ ആറടി മണ്ണില്‍ അന്ത്യ വിശ്രമം. തിങ്കളാഴ്ചയാണ് കൊറോണ രോഗബാധയെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് തച്ചുടപറമ്പ് വി. ആര്. പുരം അസീസീ നഗറില്‍ പാണാംപറമ്പില്‍ ചോക്കോയുടെ മകന് ഡിനി(42)യുടെ മൃതദേഹമാണ് തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ജില്ലാ പോലീസ് മേധാവി ആര് . വിശ്വാനാഥ്, ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ഇടവക വികാരി ഫാദര്‍ സെബാസ്റ്റിയന് നടവരമ്പന്‍, തഹസീല്‍ദാര്‍ ഇ. എന്‍. രാജു, നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍, വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടു പറമ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷിബു വാലപ്പന്, ചാലക്കുടി ഡിവൈഎസ്പി സി. ആര് സന്തോഷ്, ചാലക്കുടി പള്ളി വികാരി ഫാദര്‍ ജോസ് പാലാട്ടി പള്ളി കൈക്കാരന്മാര് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പള്ളിയില്‍ തന്നെ വീട്ടുകാരുടെ ആഗ്രഹ പ്രകാരം സംസ്ക്കാരം നടത്തുവാന്‍ തീരുമാനിച്ചത്. ഇടവക ജനങ്ങള്‍ പ്രധാനമായി ഉന്നയിച്ചിരുന്ന പരാതി ഈ പ്രദേശം വെള്ളം കയറുന്നയിടമാണന്നും, അഞ്ചടിയില്‍ കൂടുതല്‍ താഴ്ത്തിയാല്‍ വെള്ളം വരുമെന്നായിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പത്തടിയിലധികം താഴ്ത്തിയിട്ടും വെള്ളം കാണാവാന്‍ സാധിച്ചില്ല. അടി ഭാഗം നല്ല പാറയുയമായിരുന്നു. സംസ്ക്കാരത്തിന ്കുഴിയെടുത്ത ഭാഗം സന്ദര്‍ശിച്ച ശേഷമാണ് കള്കടര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് തീരുമാനം അറിയിച്ചത്. പള്ളിയില്‍ സംസ്ക്കരിക്കുന്നതിനെതിരെ ഇടവക വിശ്വാസികള്‍ ചെറിയ തോതില്‍ പ്രതിക്ഷേധവുമായി രംഗത്ത് വന്നെങ്കിലും പോലീസിന്റെ നേതൃത്വത്തില്‍ പള്ളി പരിസരത്ത് നിന്ന് വിശ്വാസികളെ പൂര്‍ണ്ണമായി നീക്കം ചെയ്ത ശേഷമാണ് സംസ്ക്കാരം നടത്തിയത്. തൃശ്ശൂരില്‍ നിന്നുള്ള മെഡിക്കല്‍ ടീമാണ് സംസ്ക്കാര ചടങ്ങുകള്‍ നേതൃത്വം നല്‍കിയത്. മൃതദേഹം വരുന്നതിന് മുന്‍പായി കുഴിയും മറ്റുംഅണു വിമുക്തമാക്കിയ ശേഷം ഇടവക വികാരിയുടേയും മറ്റു നിരവധി വൈദികരുടേയും നേതൃത്വത്തില്‍ അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുകയും, മാതാപിതാക്കള്‍്, മറ്റു ബന്ധു ജനങ്ങള്‍ എല്ലാം അവസാനമായി ഡിനിക്ക് ഒരു പിടി മണ്ണ് നല്കി നിറകണ്ണുകളോടെ പള്ളിയില്‍ നിന്ന് പിരിഞ്ഞു. നാല്‍പ്പത്തിയെട്ട് മണിക്കൂറുകളുടെ നീണ്ട ചര്‍ച്ചകള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ശേഷം തന്റെ ഇടവകയില്‍ തന്നെ അന്ത്യ വിശ്രമം കൊള്ളുവാന്‍ ഡിനിക്ക് സാധിച്ചെങ്കിലും അന്ത്യ ചുംബനം നല്കുവാന് ആര്‍ക്കും സാധിച്ചില്ല. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം. കെ. ഗോപാലകൃഷ്ണന്, എസ് ഐമാരായ എം. എസ്.ഷാജന്, കെ. കെ. ബാബു, എന്നിവരുടെ നേതൃത്വത്തില്‍ ചാലക്കുടി മേഖലയിലെ മുഴുവന്‍ സ്റ്റേഷനിലെ പോലീസിന്റെ നേതൃത്തിലും, നഗരസഭ ആരോഗ്യ വിഭാഗം പ്രവര്‍ത്തകരും, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടേയും പോലീസിന്റെ സാന്നിധ്യത്തിലാണ് സംസ്ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

Comments are closed.