1470-490

അര്‍ബുദത്തിനെതിരെ പോരാടാന്‍ കൂട്ടായ അക്ഷരങ്ങള്‍ ഇനി നാടിന്റെ കരുതല്‍…

തലശ്ശേരി 
അര്‍ബുദത്തിനെതിരെ പോരാടാന്‍ കൂട്ടായ അക്ഷരങ്ങള്‍ ഇനി നാടിന്റെ കരുതല്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണാര്‍ത്ഥം ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീസൈക്കിള്‍ കേരളയുടെ ഭാഗമായി കവി ടി ഗോപിയുടെ കുടുംബവും.

ടി ഗോപി എഴുതിയ ഹിഗ്വിറ്റയുടെ രണ്ടാംവരവ്, പ്രകൃതി മനോഹരി എന്നീ 2 പുസ്തകങ്ങളുടെ  500 കോപ്പികള്‍ വീതം ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിക്ക് ടി ഗോപിയുടെ മക്കളായ സിദ്ധാര്‍ഥ് കൃഷ്ണ, ഋതുവര്‍ണ എന്നിവർ നൽകി. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സല്‍, ബ്ലോക്ക് സെക്രട്ടറി സിഎന്‍ ജിഥുൻ, ബ്ലോക്ക് പ്രസിഡണ്ട് എന്‍പി ജസില്‍, ലിജിന്‍ തിലക് എന്നിവര്‍ പങ്കെടുത്തു.

ഹിഗ്വിറ്റയുടെ രണ്ടാം വരവിന്റെ ഏഴാം പതിപ്പ് ഇറങ്ങുമ്പോഴാണ് ടി ഗോപി അക്ഷരങ്ങളുടെ ലോകത്തുനിന്നും വിടപറയുന്നത്. പൊതുയോഗങ്ങളിലും പൊതു ചടങ്ങുകളിലുമെല്ലാം പുസ്തകം വിറ്റ് ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ടി ഗോപി അര്‍ബുദത്തനിനെതിരായ പോരാട്ടവഴിയില്‍ തന്റെ ജീവിതത്തെ കൈപിടിച്ച് നടത്തിയത്.

പ്രിയപ്പെട്ട എഴുത്തുകാരന്റെ അതിജീവനത്തിന്റെ ആശയം തുളുമ്പുന്ന അക്ഷരങ്ങള്‍ ഇനി കൊവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ ഈ നാടിന് അതിജീവനത്തിന്റെ ദിശാബോധം നല്‍കുന്ന ഡിവൈഎഫ്ഐ റീസൈക്കിള്‍ കേരള വഴി വായനക്കാരിലെത്തിക്കും.

പുസ്തകങ്ങൾ ആവിശ്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടണം.

9544500068
8089698546

ഡിവൈഎഫ്ഐ
തലശ്ശേരി

Comments are closed.