1470-490

കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ശിലാസ്ഥാപനം

ചൊക്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ശിലാസ്ഥാപനം 2019-20 വർഷത്തെ എ എം ഷംസീർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ  ശിലാസ്ഥാപന കർമ്മം അഡ്വ:എ എൻ. ഷംസീർ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ രാകേ ഷ് അധ്യക്ഷനായി. ഡോക്ടർ അമൃതകല എം സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ മോഹനൻ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ടി ആർ സുശീല,  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷമീമ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കെ കെ ശ്രീജ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പത്മനാഭൻ ഗ്രാമപഞ്ചായത്ത്  വാർഡ് മെമ്പർ  ഷീബ ടികെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സന്തോഷ്‌ കുമാർ ബ്ലോക്ക്‌ പഞ്ചായത്ത്‌ LSGD അസിസ്റ്റന്റ് എഞ്ചിനീയർ വിനോദ് എന്നിവർ പങ്കെടുത്തു

Comments are closed.