1470-490

മരങ്ങൾ മുറിച്ചുകടത്തിയ സംഭവം: മെഡിക്കൽ ഓഫീസറോട് വിശദീക രണം തേടി .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കളിയാട്ടമുക്കിലെ – മൂന്നിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് അനുവാദമില്ലാതെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ മെഡിക്കൽ ഓഫീസറോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിശദീകരണം തേടി .പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തെ തുടർന്നാണ് വിശദീകരണം തേടിയത്. സമ്പൂർണ്ണ ലോക് – ഡൗണിൻ്റെ മറവിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ഇതിനിടയിൽ ഹോസ്പിറ്റൽ – എച്ച് എം സി മെമ്പർ പി പി അബ്ദുൾ മുനീർ ജില്ല കലക്ടർ , ജില്ല മെഡിക്കൽ ഓഫീസർ , ജില്ലാ ഫോറസ്റ്റ് , മൂന്നിയൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നടപടി ആവശ്യപ്പെട്ട് പരാതിയും നൽകിയിരുന്നു. . രണ്ട് ലോഡ്മരം മുറിച്ച് കടത്തിയതായും മൂന്നാമത്തെ ലോഡ് കടത്തുന്നതിനിടെ വിവരം അറിഞ്ഞെത്തിയ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകരുടെ നേത്യത്വത്തിൽ
നാട്ടുകാർ തടയുകയായിരുന്നു.
മാത്രമല്ല പുനർ നിർമ്മിക്കുന്ന പി എച്ച് സി കെട്ടിടത്തിൻ്റെ പഴയ ഉപയോഗ യോഗ്യമായ ഷീറ്റ് , ഇരുമ്പുകൾ എന്നിവയും ലോറിയിൽ കടത്തിയതായ് പരാതിയുണ്ട്. ഇതിനിടയിൽ കടത്തിയ മരം ഇന്നലെ പ്രൈമറി ഹെൽത്ത് സെൻ്ററിൽ തിരിച്ചെത്തിച്ചതായി സൂചനയുണ്ട് . മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് കിട്ടിയാലുടൻ അനന്തര നടപടി യെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്ത മാ

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253