മനേക്കരയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.
തലശേരി:സി. പി. എം കിഴക്കെ മനേക്കര ബ്രാഞ്ച് അംഗം ചന്ദ്രനെയാണ് (48)വെട്ടി പരിക്കേല്പിച്ചത്.രാത്രി 8.10 ന് മനേക്കര ഇ ‘എം.എസ്.മന്ദിരത്തിന്റെ വരാന്തയിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. കാലിന് ആഴത്തിലുള്ള പരിക്കുകളോടെ ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയനും മർദ്ദനമേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നിടുമ്പ്രത്ത് വച്ച് ആർ.എസ്.എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടി പരുക്കേല്പിച്ചിരുന്നു. . ഇതിൻ്റെ തുടർച്ചയായാണ് ഈ സംഭവമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പാനൂർ പൊലീസ് അന്വേഷണം തുടങ്ങി.
Comments are closed.