1470-490

കൊറോണ മരണം; മൃതദേഹം സംസ്‌ക്കരിക്കുവാൻ പള്ളി അധികൃതര്‍ വിസമ്മതിച്ചു

ചാലക്കുടി. കൊറോണ ബാധിച്ച് മരിച്ച് ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്‌ക്കരിക്കുവാന്‍ ഇടവക പള്ളി അധികൃതര്‍ വിസമ്മതിച്ചു. ചാലക്കുടി നഗരസഭയിലെ തച്ചുടപറമ്പ് പള്ളി അധികൃതരോട് ഡിന്നിയുടെ പിതാവ് പാണപറമ്പില്‍ ചാക്കോ കരഞ്ഞ് കാല് പിടിച്ച് അപേക്ഷിച്ചിട്ടും മൃതദേഹം സംസ്‌ക്കരിക്കുവാന്‍ അനുവാദം നല്‍കിയില്ല. ഇവിടെ സാധാരണ സംസ്‌ക്കരിക്കുന്നത് അറയിലേക്ക് തള്ളിയിടുന്ന രീതിയാണ്. അതില്‍ ഡിന്നിയുടെ സംസ്‌ക്കാരം നടത്തുവാന്‍ സാധിക്കില്ല. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേകം കുഴിയെടുത്ത് അതില്‍ സംസ്‌ക്കരിക്കുവാന്‍ മാത്രമാണ് സാധിക്കുക. ഇടവകയില്‍ പ്രത്യേക കുഴിയെടുത്ത് സംസ്‌ക്കാരം നടത്തുവാന്‍ ഇടവകയിലെ സമീപ വാസികളും മറ്റും പ്രതിക്ഷേധവുമായി രംഗത്ത് വന്നതാണ് പ്രശ്‌നമായത്. മണീക്കുറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും മൃതദേഹം സംസ്‌ക്കരിക്കുവാന്‍ സാധിക്കുകയില്ലെന്ന കടുത്ത നിലപാടിലാണ് ഇടവക അധികാരികള്‍. തഹസീല്‍ദാര്‍. നഗരസഭ അധികൃതരും ജനപ്രതിനിധികളും പള്ളി ഇടവക വികാരിയടക്കമുള്ളവരോട് സംസാരിച്ചിട്ടും അവര്‍ വഴങ്ങുവാന്‍ തയ്യാറായില്ല. നഗരസഭ ക്രിമിറ്റോറിയത്തില്‍ സംസ്‌ക്കാരം നടത്തിയ ശേഷം അവശേഷിക്കുന്ന ചാരം വേണമെങ്കില്‍ പള്ളിയില്‍ അടക്കം ചെയ്യാമെന്ന് പള്ളി അധികൃതര്‍ പറഞ്ഞു. ജില്ലാ കളക്ടറുടേയും മറ്റും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് തഹസീല്‍ദാരും മറ്റും. സംസ്‌ക്കാരത്തിനുള്ള എല്ലാ ഒരുക്കളും പൂര്‍ത്തിയാക്കി ഡിന്നി ചാക്കോയുടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണം നടന്ന് ഇരുപതിനാല് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്വന്തം ഇടവകയിലെ ആറടി മണ്ണ് നിക്ഷേധിച്ചിരിക്കുകയാണ് ഈ പാവം പ്രവാസിയായ ഡെന്നി ചാക്കോക്ക്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689