1470-490

കാലിക്കറ്റ് വി.സി നിയമനത്തിലെ അയിത്തം അവസാനിപ്പിക്കുക – കെ പി എം എസ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് വിസി നിയമനത്തിലെ അയിത്തം അവസാനിപ്പിക്കണം – കെ പി എം എസ് ജനറൽ സെക്രട്ടറി പി എം വിനോദ് . കാലിക്കറ്റ് വി.സി നിയമനത്തിന് സർവ്വ യോഗ്യനായ പട്ടികജാതിക്കാരനായ ഡോ: സിഎ .ജയപ്രകാശിനെ ഉടനെ നിയമിക്ക ണമെന്നാവശ്യപ്പെട്ട് കേരള പുലയ മഹാസഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യൻകാളി സ്ക്വയറിൽ നടത്തിയ ധർണ്ണ ഉത്ഘാടനംചെയ്യുകയായി രുന്നു അദ്ദേഹം .പട്ടികജാതിക്കാരനെ നിയമിക്കാതിരിക്കുന്നത് നവോത്ഥാന കേരളത്തിന് അപമാനമാണ് .നാളിതുവരെ സർവ്വകലാശാല വിസിയായ് ഒരു പട്ടി കജാതിക്കാരനെ നിയമിച്ചിട്ടില്ല .വി സി നിയമന പാനലിൽ ഉയർന്ന യോഗ്യതയുള്ളവരുണ്ടായിട്ടും സംസ്ഥാന സർക്കാർ നിർദ്ദേശിക്കാത്തതിനാൽ നിയമനം ഗവർണ്ണർ മനപൂർവ്വംവൈകിക്കുന്നത് പ്രതിഷേധാർഹമാണ്. ഗവർണ്ണർ അനാവശ്യമായി സർക്കാറിനെ ഭയപ്പെടുന്ന നിലപാടാണ്.
തൻ്റെ വിവേചനാധികാരം ഉപയോഗിച്ച് ഗവർണ്ണർ മെറിറ്റ് മാനദണ്ഡമാക്കി വിസിയെ നിയമിക്കണമെന്ന് കെ പി എം എസ് ആവശ്യപ്പെട്ടു .നേരത്തെ ഗവർണ്ണറുടെ വസതിക്കു മുമ്പിൽ സമരം ചെയ്യാനെത്തിയ കെപി എം എസ് പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന് അയ്യൻങ്കാളി സ്ക്വയറിലേക്ക് സമര വേദി മാറ്റുകയായിരുന്നു .സംഘടനാ പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, കെ. പി വൈ. എം പ്രസിഡൻറ് കരിക്കകം സന്തോഷ്, കമ്മിറ്റി അംഗങ്ങളായ മേനംകുളം വിശ്വനാഥൻ, എസ്.എസ്. അനിൽകുമാർ, മാധവപുരം വിനു, കെ. പി. എം. എഫ്‌ നേതാക്കളായ ദീപ്തി മോൾ, കുമാരി ദീപ്തി രാജ് തുടങ്ങിയവർ സംസാ രിച്ചു..

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253