സി.എച്ച്. സെന്റർ സേവനം മഹത്തരം: കെ.മുരളീധരൻ എം.പി.

കൊയിലാണ്ടി: ലോക്ക്ഡൗൺ വേളയിലും തുടർന്നും താലൂക്ക് ആസ്പത്രിയിലെ രോഗികൾക്കും
കൂടെയുള്ളവർക്കും ക്വാറന്റൈനിൽ
കഴിയുന്നവർക്കും വേണ്ടി ഭക്ഷണവും മരുന്നും
നൽകിക്കൊണ്ട് നടത്തിയിട്ടുള്ള സേവനം മഹത്തരമാണെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു.
താലൂക്ക് ആശുപത്രിയിലെ രോഗികൾക്കുള്ള ലഘു ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സി.എച്ച്. സെന്റർ വർക്കിംഗ് ചെയർമാൻ സയ്യിദ് ഹുസ്സൈൻ ബാഫഖി തങ്ങൾ
ആദ്ധ്യക്ഷം വഹിച്ചു. ജനറൽ സിക്രട്ടറി വി.പി. ഇബ്രാഹിം കുട്ടി,
അലി കൊയിലാണ്ടി, മഠത്തിൽ അബ്ദുറഹിമാൻ, അമേത്ത് കുഞ്ഞഹമ്മദ്, ഏ.അസീസ് ,കൗൺസിലർ സി.കെ. സെലീന ,കെ.ടി. വി ആരിഫ്, സി.കെ.ഇബ്രാഹിം, പി.ആർ മുനീർ
തുടങ്ങിയവർ സംബന്ധിച്ചു.
Comments are closed.