1470-490

ബസ് ജീവനക്കാർ മാതൃകയായി

ചെറുതുരുത്തി: നെടുമ്പുര റോഡിൽ എൽ.പി. സ്ക്കൂളിന് പുറകുവശത്ത് യാത്രക്കാർക്ക് അപകടകെണിയായി നിന്നിരുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റി ബസ് ജീവനക്കാർ മാതൃകയായി. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെ ബസ് ജീവനക്കാർ ബസിൻ മുകളി കയറി അഞ്ചു കിലോമീറ്ററോളം തടസ്സങ്ങളായി നിന്നിരുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റിയത്. കഴിഞ്ഞ ദിവസം ബസിൽ യാത്ര ചെയ്ത ഒരു കുട്ടിയുടെ കണ്ണിൽ കമ്പ് തട്ടിയതാണ് ഈ അപകടകെണി വെട്ടിമാറ്റാൻ ജീവനക്കാർ രംഗത്തെത്തിയത്. ചെറുതുരുത്തി മുതൽ പന്നിയടി വരെ റോഡിൽ അപകട മരങ്ങൾ നീക്കം ചെയ്തു. ബസുടമ റഷീദിന്റെ നേതൃത്വത്തിലാണ് ഈ മാതൃകാ പ്രവർത്തനം നടന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069