1470-490

കേച്ചേരി പാലത്തിന്റെ നിർമ്മാണം വീണ്ടും നിലച്ചു.

ചൂണ്ടൽ – മഴുവഞ്ചേരി മേഖലയിലെ റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണമാണ് വീണ്ടും നിലച്ചത്. 2018 – ലെ പ്രളയത്തിന് ശേഷമാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. കഴിഞ്ഞ പ്രളയത്തിൽ കേച്ചേരി പുഴയിൽ വെള്ളം ഉയർന്നതോടെ നിർമ്മാണം നിലച്ചു. ഇതിനിടെ മൂന്ന് തൂണുകളിലെ ഒന്നിന്റെ അടിത്തറയുടെ നിർമ്മാണം മാത്രമാണ് പൂർത്തിയായിരുന്നത്. പിന്നീട്  വെള്ളം കുറഞ്ഞതിനെ തുടർന്ന് നിർമ്മാണം ആരംഭിച്ചുവെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രവർത്തികൾ നിറുത്തി വെയ്ക്കേണ്ടി വരികയായിരുന്നു. എന്നാൽ നിർമ്മാണ മേഖലയിൽ ഇളവ് പ്രഖ്യാപ്പിച്ചതിനെ തുടർന്ന് വീണ്ടും ആരംഭിച്ച നിർമ്മാണമാണ്, പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വീണ്ടും നിറുത്തി വെയ്ക്കേണ്ടി വന്നത്. പാലം നിർമ്മാണം ആരംഭിച്ചത് മുതൽ ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെങ്കിലും ഒരു തൂണിന്റെ അടിത്തറയും, രണ്ടാമത്തെ തൂണിന്റെ അടിത്തറ നിർമ്മാണത്തിനുള്ള കുഴിയും മാത്രമാണ് പൂർത്തീകരിച്ചത്. ഉദ്യോഗസരുടെയും, കാരറുകാരന്റെയും നിരുത്തരവാദിത്വമാണ് പാലം നിർമ്മാണം മന്ദഗതിയിലാകുന്നതിന് കാരണമെന്ന് പറയുന്നു. രണ്ട് വർഷം പൂർത്തിയായിട്ടും നിർമ്മാണ പ്രവർത്തി ഇഴഞ്ഞ് നിങ്ങിയിരുന്ന സാഹചര്യത്തിൽ മുരളി പെരുനെല്ലി എം.എൽ.എ. ഇടപ്പെട്ട് പൊതുമരാമത്ത് വകുപ്പിലെ റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് വിഭാഗം ഉദ്ദ്യോഗസ്ഥരുടെയും, കരാറുകാരുടെയും യോഗം വിളിച്ച് ചേർത്തിരുന്നു. മെയ് 15 ന് രണ്ടാമത്തെ തൂണിന്റെ അടിത്തറയുടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് ഉദ്ദ്യോഗസ്ഥർ യോഗത്തിൽൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഉറപ്പുകളെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായ സ്ഥിതിയാണ് കേച്ചേരി പാലത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഈ വർഷവും പ്രളയഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പാലത്തിന്റെ നിർമ്മാണം എന്ന് പൂർത്തീകരിക്കാനാകുമെന്ന ആശങ്കയിലാണ് മേഖലയിലെ ജനങ്ങൾ.

Comments are closed.