1470-490

സംസ്ഥാനത്ത് പാഠപുസ്തക വിതരണം ജൂണ്‍ 30 നകം…

ജില്ലയില്‍ ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ഈ മാസം 30 നകം ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം അറിയിച്ചു. ഹോട്സ്പോട്ടുകളിലൊഴികെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാവശ്യമായ പഠന സൗകര്യങ്ങള്‍ ജൂണ്‍ 14 നകം തന്നെ ലഭ്യമാക്കും. ഹോട്സ്പോട്ടിലുള്ള കുട്ടികള്‍ക്ക് വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ ക്ലാസുകള്‍ പിന്നീട് ഡൗണ്‍ലോഡ് ചെയ്ത് പഠിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ഡി.ഇ അറിയിച്ചു.
പഠനം ഓണ്‍ലൈനില്‍, പാഠപുസ്തകം കൈകളില്‍
പഠനം ഇപ്പോള്‍ മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, ലാപ്ടോപ് എന്നിവയിലൂടെയാണെങ്കിലും പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് കുട്ടികളുടെ കൈകകളിലത്തിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രൈമറി ക്ലാസുകളിലെ പുസ്തകങ്ങള്‍ മെയ് 14 മുതല്‍ തന്നെ ജില്ലയില്‍ എത്തിതുടങ്ങിയിരുന്നു. ഇതുവരെയായി 19,84,350 പാഠപുസ്തകങ്ങളാണ് ജില്ലയിലെത്തിയത്. അണ്‍ എയ്ഡഡ് ഉള്‍പ്പടെ 1,599 സൊസൈറ്റികളില്‍ 334 സൊസൈറ്റികളിലേക്കുള്ള പുസ്തക വിതരണം ഇതിനോടകം പൂര്‍ത്തിയായി.കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പുസ്തകങ്ങള്‍ തരം തിരിക്കുന്നതുള്‍പ്പടെയുള്ള ജോലികള്‍ നടക്കുന്നത്. പാഠപുസ്തകങ്ങള്‍ സ്‌കൂളിലെത്തുന്ന മുറയ്ക്ക് അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയും പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.

Comments are closed.