ഡി എം കെ. എം എൽ എ ജെ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു

ഡി എം കെ എം എൽ എ ജെ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചു. 62 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ 2നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെൻററിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ചെപ്പോക്ക് നിയമസഭ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി കോവിഡ് ബാധിച്ച് മരിച്ചുക്കുന്നത്.
Comments are closed.