1470-490

അശാസ്ത്രീയ നിർമ്മാണത്തിന് അവിശുദ്ധ കൂട്ട് കെട്ട് – ബാലുശ്ശേരിക്ക് ദുരിതം ….


ഇഴഞ്ഞു നീങ്ങുന്ന ‘ബസ് സ്റ്റാൻറ് ,റോഡ്, ഓവുചാൽ നവീകരണ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബാലുശ്ശേരി മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി സി ജനറൽ സെക്രട്ടറി പി.എം നിയാസ്’ 2018ൽ ആരംഭിച്ച നിർമ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. .നിക്ഷിപ്ത താത്പര്യക്കാർക്കു വേണ്ടി തയ്യാറാക്കുന്ന പ്ലാനുകൾ ജനങ്ങൾക്ക് ഉപകാരപ്രദമാവുന്നില്ല. അടിസ്ഥാന സൗകര്യങ്ങളെക്കാൾ കൂടുതൽ കോടികളുടെ ദുർവ്യയത്തിന്റെ കെട്ടുകാഴ്ചകളാണ് ‘ ഇതിന് പിന്നിൽ സംഘടിതമായ ലോബി പ്രവർത്തിക്കുന്നു. ഈ കൊറോണക്കാലത്തെങ്കിലും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ അധികൃതർ തയ്യാറാവണം’
മണ്ഡലം പ്രസിഡന്റ് വി.സി വിജയൻ അദ്ധ്യക്ഷത വഹിച്ചു കെ.ബാലകൃഷ്ണൻ കിടാവ്’ കെ.എം ഉമർ, കെ.രാമചന്ദ്രൻ മാസ്റ്റർ,എ.കെ.അബ്ദുൾ സമദ് .കെ.കെ. പരീദ്, വി.ബി.വിജീഷ്, വൈശാഖ് കണ്ണോറ, സി.രാജൻ, സി.വി.ബഷീർ, സുജിത്ത് പറമ്പിൽ, ടി.പി. ബാബുരാജ്, അഫ്സൽ പനായി, ശ്രീനിവാസൻ കോരപ്പറ്റ, റിലേഷ് ആശാരിക്കൽ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069