വനിത കമ്മീഷൻ അദ്ധ്യക്ഷ- പദവി ഒഴിയണം – മഹിളാ കോൺഗ്രസ്സ് .
വേലായുധൻ പി മുനിയൂർ
തേഞ്ഞിപ്പലം: പദവിക്ക് നിരക്കാത്ത രീതിയിൽ രാഷ്ട്രീയ പ്രസ്താവന നടത്തിയ വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ സ്ഥാന മൊഴിയണമെന്ന് – മഹിളാ കോൺ ഗ്രസ്സ് . എത്രയും പെട്ടെന്ന് സ്ഥാനമൊഴിയുക എന്നാവശ്യപ്പെട്ട് തേഞ്ഞിപ്പലം മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മറ്റി തേഞ്ഞിപ്പലം വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് പിടി ഇബ്രാഹിം ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് കുമാരി അധ്യക്ഷത വഹിച്ചു.
.ടി.പി.മുഹമ്മദ് ഉസ്മാൻ, പി.സതി, ശ്രീശൻ കോളേരി, ജോഷി പറമ്പത്തീരി,അനുമോദ് കാടശ്ശേരി, കല്യാണി രാമചന്ദ്രൻ, കൃസല പുലച്ചൊടി, ബിന്ദു.പി.ടി, ധനജ് ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
Comments are closed.