1470-490

വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ നിലപാടുകൾ അപലപനീയം:വനിതാലീഗ്


കോട്ടക്കൽ:
കേരളത്തിലെ വനിതകളുടെയും, കുട്ടികളുടെയും ക്ഷേമ ഐശ്വര്യങ്ങൾക്കും, സുരക്ഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കേണ്ട സംസ്ഥാന വനിതാ കമ്മീഷൻ അദ്യക്ഷ, സ്വന്തം പദവിയുടെ മഹത്വം പോലും തൃണ വത്‌ക്കരിച്ചു കൊണ്ടു    നടത്തിയ പ്രസ്താവന യിൽ വനിതാലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.ജസ്റ്റിസ് ശ്രീദേവി,സുഗതകുമാരി ടീച്ചർ മുതലായ ഉന്നത വ്യക്തിത്വങ്ങൾ അലങ്കരിച്ചതും, രാഷ്ട്രീയത്തിനധീ തമായി  മാതൃകാ പരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചതുമായ ഒരു പദവിയിലാണ് താൻ ഇരിക്കുന്നതെന്നു ചെയർപേഴ്സൻ പലപ്പോഴും മറക്കുന്നു.ഇതിനു മുമ്പും രാഷ്ട്രീയ നേതൃത്വത്തിൽ നിന്നു പലരും ഈ പദവിയിൽ എത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ നിയമ വ്യവസ്ഥ ക്കാനുസൃതമായി പ്രവർത്തിക്കേണ്ട ഒരു പദവി എന്ന നിലയിൽ, മുഖ്യധാരാ രാഷ്ട്രീയ ത്തിൽ നിന്ന്‌ താത്കാലികമായി മാറി നിന്നുകൊണ്ടാണ് ഈ പദവി ഏറ്റെടുത്തിരുന്നത്.
സ്വന്തം പാർട്ടി നേതാക്കളുടെ സ്ത്രീ പീഡന കഥകൾ പുറത്ത് വരുമ്പോൾ ‘ഞാനൊന്നും അറിഞ്ഞില്ലേ’ എന്ന ഭാവത്തിൽ നിൽക്കുകയും, കേവലം ആരോപണങ്ങൾ പോലും എതിർ രാഷ്ട്രീയ കക്ഷി നേതാക്കൾക്കെതിരെ നടപടികൾക്കു ശുപാർശ ചെയ്യുകയും ഇവർ ചെയ്തിട്ടുണ്ട്. ഇപ്പോൾ നടത്തിയിരുന്ന വിവാദ പ്രസ്താവന നിയമ വ്യവസ്ഥയോടും, സാമൂഹ്യ ജീവനത്തോടുമുള്ള വെല്ലുവിളിയാണെന്നും,ജില്ലാ വനിതാലീഗ് കമ്മിറ്റി വിലയിരുത്തി.
രാജ്യത്തെ നിയമവ്യവസ്ഥയെ ഇത്തരത്തിൽ വെല്ലുവിളിക്കുന്ന വനിതാ കമ്മീഷൻ ചെയർപേഴ്സൻ സ്വയം സ്ഥാനമോഴി ഞ്ഞു മാന്യത കാണിക്കണമെന്ന് വനിതാലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി ജൂണ് 9 ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ 6 മണി വരെ സമയത്തുനുള്ളിൽ  മലപ്പുറം ജില്ലയിലെ വനിതകൾ സ്വന്തം വീട്ടുമുറ്റത്തു പ്രതിഷേധ മുറ്റം  സംഘടിപ്പിച്ചു. കോട്ടക്കലിൽ നടത്തിയ പരിപാടിയിൽ മലപ്പുറം ജില്ലാ വനിതാലീഗ്  ജനറൽ സെക്രട്ടറി ബുഷ്‌റ ശബീർ,
ടി.വി.സുലൈഖാബി.(കോട്ടക്കൽ  മണ്ഡലം വനിതാലീഗ് പ്രസിഡന്റ്).
സാബിറ വാഹിദ് (മുനിസിപ്പൽ വനിതാലീഗ് സെക്രട്ടറി,)
ആയിഷ ഉമ്മർ.
ഗിരിജ.
ജമീല അബു.
ഫരീദ
ലൈല റഷീദ്
ആഷിദ റസാഖ് എന്നിവർ പങ്കെടുത്തു. 

Comments are closed.