1470-490

ഭക്തന് ദർശനം കഴിഞ്ഞാൽ ദുരിതം….

ഗുരുവായൂർ: കണ്ണനെ കാണാൻ കൊതിയോടെയെത്തുന്ന ഭക്തന് ദർശനം കഴിഞ്ഞാൽ ദുരിതം. ക്ഷേത്ര ദർശനം കഴിഞ്ഞ് ഭഗവതിക്കെട്ടിലൂടെ പുറത്ത് കടക്കുന്ന ഭക്തർ ക്ഷേത്ര കുളത്തിന് സമീപത്തുക്കൂടെ വടക്കേ ഇന്നർ റിംഗ് റോഡിൽ പ്രവേശിച്ച് ചുറ്റി വളഞ്ഞ് വേണം കിഴക്കേ നടയിലെത്താൻ. കിഴക്കേ നട പന്തലിലൂടെ ക്ഷേത്രത്തിലേയ്ക്ക് വരുന്നവർ ചെരുപ്പുകളില്ലാതെയാണ് ദർശനത്തിനായി വരുന്നത്. ദർശന ശേഷം നഗ്നപാദരായി വേണം ഇന്നർ റിംഗ് റോഡിലൂടെ ചുറ്റി വളഞ്ഞ് കിഴക്കേനടയിലെത്താൻ. ഇത് ഭക്തരെ ഏറെ വലയ്ക്കുന്നുണ്ട്. വടക്കേ ഇന്നർ റിംഗ് റോഡിലാണെങ്കിൽ കാന നിർമ്മാണത്തിനായി റോഡു മുഴുവൻ പൊളിച്ചിട്ടിരിക്കുകയുമാണ്. ഇതുവഴിയുള്ള വാഹനങ്ങളുടെ തിരക്കിനിടയിലൂടെ വേണം ഭക്തർക്ക് നടന്ന കിഴക്കേ നടയിലെത്താൻ. ദർശനം കഴിഞ്ഞു മടങ്ങുന്ന ഭക്തരെ കിഴക്കേ നടപന്തലിൽ തന്നെ പ്രത്യേക വഴിയൊരുക്കി തിരിച്ചു പോകുന്നതിന് സൗകര്യമൊരുക്കിയാൽ പ്രായമായവർക്ക് അത് ഏറെ ഉപകാരമാകുമെന്ന് ഭക്തർ അഭിപ്രായപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879