1470-490

വൈറോളജി ലാബ് 24 മണിക്കൂറും

വൈറോളജി ലാബ് 24 മണിക്കൂറും;സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഗവ. മെഡിക്കൽ കോളേജ്തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വൈറോളജി ലാബിന്റെ പ്രവർത്തനസമയം 24 മണിക്കൂറായി ദീർഘിപ്പിച്ചു. ബുധനാഴ്ച (ജൂൺ 10) മുതലാണ് ഈ സൗകര്യം. ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചികിത്സാസൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിനോടനുബന്ധിച്ചുളള കമ്മ്യൂണിറ്റി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി മുളങ്കുന്നത്തുകാവ് ഇഎസ്‌ഐ ആശുപത്രിയെ നിശ്ചയിച്ചു. ലഘു രോഗലക്ഷണങ്ങളുളള കോവിഡ് രോഗികളെ ഇവിടെ ചികിൽസിക്കും. സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും സാമൂഹിക അകലം പാലിക്കുന്നതിനുളള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മഴക്കാല രോഗങ്ങൾക്ക് പ്രത്യേകം ശ്രദ്ധ നൽകും. നിലവിൽ കോവിഡ് ഇതര രോഗങ്ങൾക്ക് മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച (ജൂൺ 9) ചികിത്സ തേടിയത് ഒ പി വിഭാഗത്തിൽ 1239 പേരും ഐപി വിഭാഗത്തിൽ 726 പേരുമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098