1470-490

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തിയതായ് ആക്ഷേപം .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കളിയാട്ടമുക്കിലെ – മൂന്നിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് അനുവാദമില്ലാതെ മരങ്ങൾ മുറിച്ചുകടത്തിയതായ് ആക്ഷേപം സമ്പൂർണ്ണ ലോക് – ഡൗണിൻ്റെ മറവിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇതിനെ തുടർന്ന് ഹോസ്പിറ്റൽ – എച്ച് എം സി മെമ്പർ പി പി അബ്ദുൾ മുനീർ ജില്ല കലക്ടർ , ജില്ല മെഡിക്കൽ ഓഫീസർ , ജില്ലാ ഫോറസ്റ്റ് , മൂന്നിയൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നടപടി ആവശ്യപ്പെട്ട് പരാതി നൽകി. രണ്ട് ലോഡ്മരം മുറിച്ച് കടത്തിയതായും മൂന്നാമത്തെ ലോഡ് കടത്തുന്നതിനിടെ വിവരം അറിഞ്ഞെത്തിയ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകരുടെ നേത്യത്വത്തിൽ
നാട്ടുകാർ തടയുകയായിരുന്നു. മാത്രമല്ല പുനർ നിർമ്മിക്കുന്ന പി എച്ച് സി കെട്ടിടത്തിൻ്റെ പഴയ ഉപയോഗ യോഗ്യമായ ഷീറ്റ് , ഇരുമ്പുകൾ എന്നിവയും ലോറിയിൽ കടത്തിയതായ് പരാതിയിൽ വ്യക്തമാക്കി. വനം വകുപ്പിൻ്റെയും ബസപ്പെട്ട അധികതരുടെയും അനുവാദ മില്ലാതെ അനധികൃതമായി മരം മുറിച്ച് കടത്തിയതിന് പിന്നിൽ പ്രാഥമിക ‘ ആരോഗ്യ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരാണെന്ന് ആരോപണം .വിവിധ സന്നദ്ധ സംഘ ടനകളുടെയും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും ശ്രമഫലമായാണ് വർഷങ്ങൾക്ക് മുമ്പ് മരങ്ങൾ നട്ടുവളർത്തുകയും അത് ഇന്ന് പരിസരത്താകെ വളർന്ന് തണൽ വൃക്ഷമാവുകയും ചെയ്തത് .ഇതിൽ ഏറിയ പങ്കും 2001-2002 കാലയള വിൽ ഒനിഡ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നട്ടുപിടിപ്പിച്ച് പരിപാലിച്ച മരങ്ങളാണ്..പരിസ്ഥിതി ദിനാച രണത്തിൻ്റെ ഭാഗമായ് നാടാകെ വ്യക്ഷ തൈകൾ വെച്ച് പിടിപ്പിക്കുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ടവർ തന്നെ മരംമുറി കൊള്ള നടത്തുന്നത് നിയമ ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

മരം മുറിച്ച് കടത്തിയവർക്കെതിരെ നടപടി വേണം – യൂത്ത് ലീഗ്

തേഞ്ഞിപ്പലം: മൂന്നിയൂർ പ്രാഥമിക ആരോഗ്യ. കേന്ദ്രത്തിൽ നിന്ന് അനധികൃതമായി മരം മുറിച്ച് കടത്തിയവർ ക്കെതിരെ നിയമ നടപടി സ്വീകരിക്കണ മെന്ന്
മുസ്ലീം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പരിസ്ഥിതി വാരാചാരംനടന്ന്കൊ ണ്ടിരിക്കുന്ന സമയത്ത് നടത്തിയ ദുഷ്പ്രവർത്തിഅംഗീകരിക്കാനാവില്ല .ജില്ലാ ആരോഗ്യ വകുപ്പിൻ്റെയോ ,വനംവകുപ്പിൻ്റെയോ,പഞ്ചായത്തിൻ്റെയോ അനുമതിയില്ലായാണ് മരംമുറിച്ച് കടത്തിയത്.
പൊതുമുതൽ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക, കള്ളക്കടത്ത്., തുടങ്ങീ കുറ്റങ്ങൾ ചെയ്ത കള്ളന്മാരെയും ഇതിന് ഒത്താശ ചെയ്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്മാരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും കടുത്ത ശിക്ഷ നൽകണമെന്നും വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്ലിം യൂത്ത്സെലീഗ് സെക്രട്ടറി അൻസാർ മാസ്റ്റർ ആവര്യപ്പെട്ടു. പി പി നൗഫൽ , കെ പി സാദിഖ്, കെ പി ഹബീബ് , പി വി ആദിൽ , നസീബ് വെമ്പാല, പി അൽത്താഫ് പി പി ആബിദ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879