1470-490

തലശ്ശേരി പഴയ ബസ്റ്റാൻഡ് വീണ്ടും സജീവമായി.

ഒരിടവേളയ്ക്ക് ശേഷം തലശ്ശേരി പഴയ ബസ്റ്റാൻഡ് വീണ്ടും സജീവമായി. കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് മത്സ്യ മാർക്കറ്റ് ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു. നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തി

തലശ്ശേരി നഗരസഭയിലെ മട്ടാമ്പ്രം ,തലായി വാർഡുകള കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് പഴയ ബസ്റ്റിൻസിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചത് ‘ .7 മണി മുതൽ 4 മണി വരെയാണ് പ്രവർത്തന സമയം. നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തി .അവശ്യസാധന കടകളിലാണ് കൂടുതലായും തിരക്ക് അനുഭവപ്പെട്ടത്.നഗരത്തിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു’ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ ഒക്കെ കൃത്യമായി പാലിച്ചാണ് കടകൾ പ്രവർത്തിച്ചത്. നഗരത്തിൽ പോലീസിന്റെ നിരീക്ഷണവും ഉണ്ട്. രോഗികളുമായി പ്രൈമറി കോൺടാക്ടിലുള്ള തലശ്ശേരി മത്സ്യ മാർക്കറ്റിലെ കുറച്ച് വ്യാപാരികളുടെ സ്രവ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് എ.എൻ ഷംസീർ എം.എൽ എ വ്യക്തമാക്കിയത്. പരിശോധന ഫലം ഉടൻ ലഭിക്കുമെന്നാണ് സൂചന.അതേസമയം തലശ്ശേരി മേഖലയിലെ ക്ഷേത്രങ്ങൾ തുറന്നു.തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം രാവിലെ 7 മണി മുതൽ 9 മണി വരെയും ,ജഗന്നാഥ ക്ഷേത്രം രാവിലെ 5 മുതൽ 10 വരെയുമാണ് തുറന്നത്. ധർമ്മടം അണ്ടലൂർ കാവ് കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുന്നതിനാൽ അടഞ്ഞുകിടക്കുകയാണ്. തലശ്ശേരി രൂപതയിലെ കുറച്ച് പള്ളികളും ഇന്ന് തുറന്നിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253