1470-490

താത്കാലിക അധ്യാപ നിയമനം നടന്നില്ല

താത്കാലിക അധ്യാപ നിയമനം നടന്നില്ല – പ്രൈമറി വിദ്യാർത്ഥികളുടെ പഠനം അവതാളത്തിൽ.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : സംസ്ഥാനത്തെ സ്ക്കൂളുകളിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനംനടന്നില്ല.പ്രൈമറിവിദ്യാർത്ഥി കളുടെ പഠനം അവതാളത്തിലാ യതായി ആക്ഷേപം. കേരളത്തിലെ ആയിരക്കണക്കിന് പ്രാഥമിക വിദ്യാലയങ്ങളിൽ മതിയായ അധ്യാപകരില്ലാത്തതിനാൽ പ്രൈമറി വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ക്ലാസുകളിൽ വിദ്യാർത്ഥിൾക്ക് ഓൺലൈൻ വഴി ലഭിക്കുന്ന പഠന വിഭവങ്ങളും മറ്റു നിർദ്ദേശങ്ങളും കൃത്യമായി ചെയ്യാൻ സാധിക്കു മ്പോൾ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൻ്റെ തുടർ പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും മറ്റും കൃത്യമായി ചെയ്യാൻ കഴിയില്ലെെന്നാണ് അദ്ധ്യാപകരുടെ നിലപാട് . സ്കൂൾതല ക്ലാസ് വാട്ട്സ് അപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റു സോഷ്യൽ മീഡിയ വഴിയുമാണ് ഇത്തരം വിദ്യാർത്ഥികൾക്ക് ഈ പ്രവർത്തങ്ങൾ അവരുടെ വിദ്യാലയങ്ങളിലെ അധ്യാപകർ നേരിട്ട് നടത്തുന്നത്. ഈ പ്രവർത്തനത്തിന് ഓരോ വിദ്യാലയത്തിലും ക്ലാസ് ചാർജ് ഓരോ അധ്യാപകന് നൽകുകയും അത്തരം അധ്യാപകർ കുട്ടികളുമായി നേരിട്ടും ഫോൺ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും ബന്ധപ്പെടുകയും പഠനം കാര്യക്ഷമമാക്കുകയും ചെയ്യുകയാണ്. എന്നാൽ കേരളത്തിൽ ആയിരത്തോളം പ്രാഥമിക അധ്യാപക ഒഴിവുകളാണ് നിലവിലുള്ളത്. ഈ ഒഴിവുകളിൽ ഓരോ വർഷവും മെയ് മാസം അവസാനത്തിൽ പ്രത്യേക അഭിമുഖം നടത്തി താത്കാലിക അധ്യാപകരെ നിയമിക്കുകയാണ് ചെയ്യാറുള്ളത്.
കഴിഞ്ഞ വർഷം സർക്കാർ നൽകിയ താത്കാലിക അധ്യാപക നിയമന ഉത്തരവിൽ ആവശ്യമെങ്കിൽ തുടർന്നുള്ള വർഷങ്ങളിലും താത്കാലിക അധ്യാപകരെ നിയമിക്കാമെന്ന് നിർദ്ദേശമുണ്ടെങ്കിലും കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഈ വർഷം അത്തരം നിയമനങ്ങൾ നടന്നിട്ടില്ല. ഇതു കാരണം കേരളത്തിലെ പല വിദ്യാലയങ്ങളിലും ഒന്നോ രണ്ടോ അധ്യാപകർ തന്നെ നാലും അഞ്ചും ക്ലാസുകൾ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണുള്ളത്.ഇത് അധ്യാപകർക്ക് പ്രയാസമാവുക മാത്രമല്ല. പലപ്പോഴും പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് വഴി ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരികയും സർക്കാർ നടപ്പിലാക്കുന്ന പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തിൻ്റെ നാശത്തിനും പൊതു വിദ്യാലയങ്ങളോട് ജനങ്ങൾക്കുള്ള മതിപ്പ് കുറയുവാൻ കാരണമാവുകയും അദ്ധ്യാപകരുടെ വിലയിരുത്തൽ . മാത്രമല്ല ഹിന്ദി, ഉറുദു, സംസ്കൃതം, അറബി ഉൾപ്പെടെയുള്ള ഭാഷാധ്യാപകർ പല വിദ്യാലത്തിലും നിലവിലില്ലാത്തതി നാലും അത്തരം ഒഴിവുകളിലും താത്കാലിക അധ്യാപക നിയമനം നടക്കാത്തതിനാലും ഭാഷാ പഠനവും നടക്കാത്ത അവസ്ഥയാണുള്ളത്.
സ്വകാര്യ വിദ്യാലയങ്ങളും സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളും ഇതിന് സ്വന്തം നിലയിൽ പരിഹാരം കാണുമ്പോൾ സർക്കാർ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവഗണിക്കപ്പെടുകയാണെന്ന് ആക്ഷേപം . മതിയായ അധ്യാപകരില്ലാത്ത മുഴുവൻ പ്രാഥമിക വിദ്യാലയങ്ങളിലും ആവശ്യമായ താത്കാലിക അധ്യാപകരെ നിയമിക്കുകയോ കഴിഞ്ഞ വർഷം താത്കാലിക അധ്യാപകരായി ജോലി ചെയ്തവരെ അതാത് സ്കൂളുകളിൽ പുനർ നിയമനം നടത്തുവാനുള്ള നടപടികളോ എത്രയും വേഗം ഉണ്ടാവണമെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളുടെയും ആവശ്യം .

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069