1470-490

വിദ്യാർത്ഥിക്ക് ടെലിവിഷൻ സമ്മാനിച്ച് കണ്ടാണശ്ശേരി ഫിറ്റ്നസ് ഹബ്ബ്.

കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനുള്ള സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് ടെലിവിഷൻ സമ്മാനിച്ച് കണ്ടാണശ്ശേരി ഫിറ്റ്നസ് ഹബ്ബ്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത ചൊവ്വല്ലൂർ സ്വദേശികളായ വിദ്യാർത്ഥികൾക്കാണ് ഫിറ്റ്നസ് ഹബ്ബ് ടെലിവിഷൻ സമ്മാനിച്ചത്. ചെമ്മണ്ണൂർ അപ്പുണ്ണി മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് ഗുരുവായൂർ സബ്ബ് ഇൻസ്പെക്ടർ ഫക്രുദ്ദീൻ ടി.വി. കൈമാറിയത്. ജലീൽ ഫിറ്റ്നസ്, ജയൻ അരിയന്നൂർ,റിന്റോ ബാലൻ,അഷറഫ്, നബീൽ,താഹിറ ജലീൽ, റഫീഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689