1470-490

സുഭിക്ഷ കേരളം പദ്ധതി: ചങ്ങരംകുളം സ്റ്റേഷനിൽ തുടക്കമായി

ചങ്ങരംകുളം: കോവിഡ് അനന്തരം സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിസരത്ത് തരിശ് ഭൂമി കൃഷി യോഗ്യമാക്കി മരച്ചീനി കൃഷി ആരംഭിച്ചു.
പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.ആറ്റുണ്ണിതങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്ക്ഷന്മാരായ അനിത ദിനേശന്‍, അബ്ദുട്ടി.ഇ.വി,ചങ്ങരംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം ഹാരിസ്, ബി.ഡി.ഒ ഉഷാദേവി.എ.പി തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.