1470-490

റോഡ് ഉദ്ഘാടനം ചെയ്തു

2020-21 വാർഷിക പദ്ധതിയിലെ ആദ്യ പ്രവർത്തി
കോട്ടക്കൽ നഗരസഭയിൽ റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയിലെ ആദ്യ പ്രവർത്തി ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ 13-ാം വാർഡിലെ ചോലമാട്-ചോല കോൺഗ്രീറ്റ് റോഡ് നഗരസഭ ചെയർമാൻ കെ കെ നാസർ ഉദ്ഘാടനം ചെയ്തത്.വാർഡ് കൗൺസിലർ ടി വി സുലൈഖാബി അധ്യക്ഷത വഹിച്ചു. സിഡ്കോ ആറ് ലക്ഷം രൂപ ചെലവിലാണ്  പ്രവർത്തിപൂർത്തീകരിച്ചത്. സിഡ്കോ യെ പ്രവർത്തി ഏൽപ്പിച്ചതിന് നഗരസഭക്കെതിരെ അഴിമതി ആരോപണവുമായി സി പി എം രംഗത്ത് വന്നിരുന്നു.2020-21- വാർഷിക പദ്ധതിയിൽ പ്രവർത്തി പൂർത്തീകരിച്ച ജില്ലയിലെ തന്നെ ആദ്യ പ്രവർത്തിയാണിത്. ആഘോഷത്തോടെ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ യുഎ ബുഷ്റഷബീർ, കൗൺസിലർമാരായ അഹമ്മദ് മണ്ടായപ്പുറം, നാസർ തിരുനിലത്ത്, കോയാപ്പു എന്നിവരും, കെ എം റഷീദ്, അടുവണ്ണി മുഹമ്മദ്, അലവിക്കുട്ടി പാപ്പായി, പി കെ മുസ്ഥഫ, അലവി ബാപ്പു, കുഞ്ഞവറാൻ ഹാജി, എം പി അൻവർ, ബാബു തിരുനിലത്ത്, എം പി കുഞ്ഞലവി, ഇ പി റഫീഖ് എന്നിവർ പങ്കെടുത്തു. 

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069