1470-490

റോഡ് അപകട ഭീഷണിയിൽ

രണ്ട് വർഷമായി തകർന്ന് കിടക്കുന്ന അരീക്കോട് പാലം വെസ്റ്റ് പത്തനാപുരം റോഡ്

അരീക്കോട്: അരീക്കോട് ചാലിയാർ പാലത്തിന് സമീപം വെസ്റ്റ് പത്തനാപുരം വിളയംകണ്ടം റോഡ് അപകട ഭീഷണിയിൽ 2018ലെ വെള്ളത്തിൽ ചാലിയാറിലേക്ക് ചേർന്ന റോഡിന്റെ ഒരു വശം തകർന്ന് വാഹനയാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു ഈ റോഡിന് 2019ലെ ബജറ്റിൽ പണം നീക്കിവെച്ചിരുന്നുവെങ്കിലും തുടർ പ്രവർത്തി നടന്നില്ല. ഇക്കാര്യം വകുപ്പ് മന്ത്രി സ്ഥലം എം എൽ എ പി കെ ബഷീറിന് സബ്മിഷനിലൂടെ നിയമസഭയിൽ മറുപടിയും നൽകിയതാണ്. നാട്ടുക്കാരുടെ പരാതിയെ തുടർന്നാണ് റോഡിന് ഫണ്ട് അനുവദിച്ചത്.
2019ലെ കാല വർഷം ആരംഭിക്കുംമുമ്പ് തന്നെ റോഡ് നന്നാക്കുമെന്ന് വകുപ്പ് മന്ത്രി അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസ്സം കാരണം നീണ്ട് പോവുകയായിരുന്നു. റോഡിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ കൂടി 2019ലെ വെള്ളത്തിൽ ചാലിയാറിലേക്ക് ലയിച്ച് ചേർന്നതോടെ റോഡിലൂടെയുള്ള സഞ്ചാരം തീർത്തും അപകടത്തിലായിരിക്കുകയാണ്. ഇരുന്നൂറ് മീറ്റർ നീളത്തിലാണ് റോഡിന്റെ ഒരുവശം ചാലിയാറിലേക്ക് ചേർന്നത്. ടാറിംഗ് ഭാഗങ്ങളടക്കം ചാലിയാറിൽ പതിച്ചിട്ടുണ്ട്. റോഡിന്റെ നിർമാണ ചുമതല കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിനാണ്. സൈഡ് കെട്ടിന് ഭീമമായ സംഖ്യവരും എന്നും അത്തരം ഫണ്ടുകൾ പഞ്ചായത്തിന് ചിലവഴിക്കാൻ സാധിക്കുകയില്ലന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ റോഡിന്റെ പുനരുദ്ധാരണത്തിനും സൈഡ് കെട്ടിനുമായി 2019ലെ ബജറ്റിൽ ഒന്നര കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും അവ വിനിയോഗിക്കാനും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.
പുഴയുടെ സംരക്ഷണം പുഴ സംരക്ഷണ സമിതിക്കാണെന്നും അതിനാൽ റിവർമാനേജ്മെൻറ് ഫണ്ട് ഉപയോഗിച്ച് കെട്ടി ഉയർത്തണമെന്നും അഭിപ്രായമുയരുന്നുണ്ട് ഇത് പ്രകാരം കഴിഞ്ഞ വർഷം ജലസേചന വകുപ്പ് മന്ത്രി,. ജില്ലാ കലക്ടർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് റോഡിന്റെ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയതാണ്. എന്നാൽ തുടർ നടപ്പടി ആരംഭിച്ചിട്ടില്പ
ഇരുന്നൂറോളം കുടുംബങ്ങളാണ് വെസ്റ്റ് പത്തനാപുരത്ത് ഉള്ളത്. രണ്ട് വർഷമായി റോഡ് തകർന്നതോടെ ചെറിയ വാഹനങ്ങൾ മാത്രമാണ് ഇത് വഴി പോകുന്നത്. ചരക്ക് വാഹനങ്ങൾക്ക് ഇത് വഴി സഞ്ചരിക്കാൻ കഴിയാത്തനാൽ ഇവിടതേക്കുള്ള വലിയ വാഹനങ്ങൾ മറ്റു വഴിയിലൂടെയാണ് എത്തുന്നത്. ചാലിയാറിൽ ഫ്ലഡിൻ്റെ ഭാഗമായി ജലനിരപ്പുയർന്നാൽ റോഡിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി തകരും

ഈ ഭാഗത്തെറോഡ് നന്നക്കണമെന്ന
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് എം ഐ ഷാനവാസ് എം പി സ്ഥലം സ്ഥലം സന്ദർഷിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് പ്രഖ്യാപിച്ചിരുന്ന. കൂടാതെ രാഹുൽ ഗാന്ധി എം പിക്കും നിവേദനം നൽകിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996