1470-490

മഴക്കാല ക്യാമ്പുക്കൾ തുറക്കാൻ തുക അനുവദിച്ചു

മഴക്കാല ക്യാമ്പുകൾ തുറക്കാനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി വില്ലേജ് ഓഫീസർമാർക്ക് 20,000 രൂപ വീതം അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി ഉത്തരവായി. അടിയന്തര ജോലി ചെയ്യുന്നവർക്കുള്ള റിഫ്രഷ്‌മെന്റിനും മഴയിൽ വീഴുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനും സമാനമായ മറ്റ് അടിയന്തര ആവശ്യങ്ങൾക്കും ഈ തുക വിനിയോഗിക്കാം. ജില്ലാ കളക്ടറേറ്റുകൾ, ആർ.ഡി. ഓഫീസ്, താലൂക്ക് ഓഫീസ്, ജനങ്ങൾ കൂടുതലായെത്തുന്ന റവന്യൂ വകുപ്പിന്റെ മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് വാങ്ങി വിതരണം തുടങ്ങിയതായി ലാന്റ് റവന്യൂ കമ്മിഷണർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253