1470-490

പ്രവാസികളെ ക്വാറന്റൈനിൽ താമസിപ്പിക്കുക ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ

ഗുരുവായൂർ : വിദേശത്തുനിന്നും ചൊവ്വാഴ്ച രാത്രി നാട്ടിലെത്തുന്ന തൃശ്ശൂർ ജില്ലക്കാരായ പ്രവാസികളെ ക്വാറന്റൈനിൽ താമസിപ്പിക്കുക ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ ആണ് ഇവരെ പാർപ്പിക്കുക. കൗസ്തുഭം റെസ്റ്റ് ഹൗസ്, പാഞ്ചജന്യം റെസ്റ്റ് ഹൗസ്, ശ്രീവത്സം അനക്സ് എന്നിവിടങ്ങളാണ് പ്രവാസികളെ താമസിപ്പിക്കാൻ ഒരുക്കിയിട്ടുള്ളത്.
9 വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി വിദേശത്തു നിന്നും കേരളത്തിലെത്തുന്നത്. ഇതിൽ തൃശ്ശൂർ ജില്ലയിൽ ഉള്ള മുഴുവൻ പ്രവാസികളെയും ഗുരുവായൂരിലേക്ക് ആണ് കൊണ്ടുവരിക. ദേവസ്വം ഗസ്റ്റ്ഹൗസുകളിൽ നേരത്തെ താമസിപ്പിച്ചിരുന്ന പ്രവാസികൾ വീടുകളിലേക്ക് മടങ്ങിയതിനെ തുടർന്നാണ് പുതിയതായി എത്തുന്ന പ്രവാസികളെ താമസിക്കുന്നതിന് ദേവസ്വം ഗസ്റ്റ് ഹൗസുകൾ സജ്ജമാക്കിയത്. ശ്രീവത്സം അനക്സിൽ നിലവിൽ അഞ്ചോളം പ്രവാസികൾ താമസമുണ്ട്. ഇവരും അടുത്ത ദിവസങ്ങളിൽ വീടുകളിലേക്ക് മടങ്ങും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689