1470-490

വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

വടക്കാഞ്ചേരി: കോവിഡ് 19 ന്റെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത്കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടത്തിക്കോട് വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സി പ്രമോദ് ധർണ്ണ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് അരുൺ പി ടി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ ആർ സതീശൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്/ യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ സണ്ണി തോമസ്, ബിജോയ് ദേവസ്സി, പി എസ് രാധാകൃഷ്ണൻ, കൗൺസിലർ ബേബിജോസ് ,അനിൽകുമാർ, രാജീവ്, സുധീർ അമ്പലപുരം, ഷീബ ജയ്സൺ, ഉണ്ണികൃഷ്ണൻ,ചാർളി, ഡിലേഷ് എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689