1470-490

തെങ്ങ് വീണ് പോസ്റ്റ് പൊട്ടി,വൈദ്യുതി മുടങ്ങി

പാലോളിത്താഴം കോട്ടക്കൽ തെങ്ങ് വീണ് 11 കെ വി ലൈനും ,പോസ്റ്റും പൊട്ടിയ നിലയിൽ


നരിക്കുനി: – കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ പാലോളിത്താഴം കോട്ടക്കൽ ഭാഗത്ത് തെങ്ങ് വീണ് പോസ്റ്റ് പൊട്ടി ,11 കെ വി ലൈൻ മുകളിലാണ് തെങ്ങ് വീണ് പോസ്റ്റ് പൊട്ടി വൈദ്യുതി മുടങ്ങിയത് ,രാവിലെ 10 മണിയോടെയാണ് സംഭവം ,ഇതോടെ പാറന്നൂർ ,പാലോളിത്താഴം ,കോട്ടക്കൽ താഴം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയിരിക്കയാണ് ,വൈകുന്നേരത്തോടെ പോസ്റ്റും ,പൊട്ടിയ ലൈനും മാറ്റി വൈദ്യുതി പുനസ്ഥാപിക്കും ,
ഇലക്ട്രിക് ലൈനുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന അപകട ഭീഷണിയായ മരങ്ങളും ,മറ്റും മുറിച്ചു മാറ്റണമെന്ന ജില്ലാ കലക്ടറുടെ ഓർഡർ ഉണ്ടെങ്കിലും ,മരങ്ങൾ മുറിച്ചു മാറ്റാൻ ഉടമസ്ഥർ തയ്യാറാവാത്തത് സ്ഥിരമായി വൈദ്യുതി മുടക്കത്തിനും ,മറ്റും കാരണമാവുന്നുണ്ട് ‘

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996