പഞ്ചാബ് നാഷണൽ ബാങ്ക് എ.ടി.എം തകർത്ത് മോഷണ ശ്രമം

തിരൂർ: ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എ.ടി.എം കൗണ്ടറിലാണ് ഇന്ന് പുലർച്ചെ 2.30 ഓടെ മോഷണശ്രമം നടന്നത്.
മുഖംമൂടിയും ഗ്ലൗസും ധരിച്ചെത്തിയ മോഷ്ടാവ് അരമണിക്കൂറോളം നിന്ന് എ.ടി.എം കൗണ്ടർ തകർക്കുന്നതിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബാങ്കിന്റെ മുംബൈയിലെ കൺട്രോളിൽ നിന്ന് വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. തിരൂരിലെ പ്രധാന റോഡുകളിലെ സ്ട്രീറ്റ് ലൈറ്റുകളൊന്നും കത്തുന്നില്ലായെന്നുള്ള പരാതി നേരത്തേയുണ്ട്. കഴിഞ്ഞയാഴ്ചയാണ് പൂക്കയിൽ നടുവിലങ്ങാടിയിലെ ഇസാഫ് ബാങ്കിന്റെ എടിഎം തകർത്ത് മോഷണശ്രമം നടന്നത്. ലോക്ഡൗണിന്റെ മറവിൽ നഗരത്തിൽ നടന്ന മോഷണശ്രമങ്ങളിൽ ജനങ്ങൾ ആശങ്കയിലാണ്. തെരുവ് വിളക്കുകൾ കത്താത്തതിലും നൈറ്റ് പട്രോളിംഗ് ശക്തമാക്കാത്തതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്. കേസെടുത്ത് അന്വേഷണം ശക്തമാക്കിയതായി എസ്.ഐ ജലീൽ കറുത്തേടത്ത് അറിയിച്ചു.

Comments are closed.