1470-490

ഓൺലൈൻ പഠന പരിപാടി ആരംഭിച്ചു.

വടക്കാഞ്ചേരി: കുമ്പളങ്ങാട് വായനശാലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ പഠന പരിപാടി ആരംഭിച്ചു., വീട്ടിലിരുന്ന് ഒൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്തവർക്കു മാത്രമല്ല പാഠഭാഗങ്ങൾക്ക് കൂടുതൽ വിശദീകരണം ആവശ്യമുള്ളവർക്കും വായനശാല ക്ലാസ്സിൽ പങ്കെടുക്കാം. കുട്ടികൾ മാത്രമിരുന്ന് പാഠഭാഗങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാൻ പ്രയാസമനുഭപ്പെടാൻ സാധ്യതയുണ്ട്. ഇത് പരിഹരിക്കാൻ
വായനശാലാ ക്ലാസ്സിൽ മെന്റർമാരുടെ സഹായം ലഭ്യമാണ്. വായനശാലയുടെ മെന്റർമാരായി അധ്യാപകരായ ചിത്ര, അശ്വതി, പവിത്രൻ. വി, ആൻസി തുടങ്ങിയവർ രംഗത്തുണ്ട്. വിദ്യാർത്ഥികൾ ഈ സൗകര്യം പരമാധി ഉപയോഗപ്പെടുത്തണമെന്ന് സെക്രട്ടറി കെ.കെ. ജയപ്രകാശ് ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253