1470-490

ലൈബ്രറി കൗൺസിൽ ഒൺലൈൻ പഠന സൗകര്യമൊരുക്കി

കോവിസ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കാൻ കഴിയാത്തതിനാൽ സർക്കാർ ആരംഭിച്ച ഒൺലൈൻ പഠന പരിപാടി ഫലപ്രദമാക്കി വിജയിപ്പിക്കാൻ താലൂക്ക് കൗൺസിൽ തീരുമാനിച്ചു. തലപ്പിള്ളി താലൂക്കിലെ മുപ്പത്തിനാല് വായനശാലകളിൽ ഒൺലൈൻ പഠനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ശേഷിക്കുന്ന വായനശാലകളിലും കമ്പ്യൂട്ടറോ, ടി വിയൊ സ്ഥാപിച്ച് പഠന കേന്ദ്രങ്ങളാക്കാൻ നടപടി സ്വീകരിച്ചു വരികയാണ്. വീട്ടിൽ ഓൺലൈൻ പഠനത്തിന് സൗകര്യക്കുറവുള്ളവർ സമീപത്തുള്ള ഗ്രന്ഥശാലകളെ സമീപിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. വടക്കാഞ്ചേരി ഗവ. ബോയ്സ് എൽ.പി. സ്കൂളിലെ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ വെച്ചാണ് യോഗം ചേർന്നത്. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി പി.കെ.ഗോപാലൻ (പ്രസിഡന്റ്)
സി.എം.അബ്ദുള്ള (വൈസ് പ്രസിഡന്റ്)
കെ.കെ.ജയപ്രകാശ് (സെക്രട്ടറി) എസ്. ബസന്ത് ലാൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069