മാസ്കുകൾ വിതരണം ചെയ്തു.

വടക്കാഞ്ചേരി റോട്ടറി ക്ലബ്ബ് , വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാസ്കുകൾ വിതരണം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കായി മൂന്ന് ലെയറുള്ള ആയിരം മാസ്കുകൾ നൽകി. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ഹൃഷികേശും MLA അനിൽ അക്കരയും ചേർന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ബിന്ദു തോമസിന് മാസ്കുകൾ കൈമാറി. ക്ലബ്ബ് സെക്രട്ടറി എം.സി. ജോണി, സുനിൽ നാരോലി, ജോൺസൻ പാണാട്ടിൽ എന്നിവർ പങ്കെടുത്തു.

Comments are closed.