1470-490

മലപ്പുറത്ത് 31 വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ

മലപ്പുറം: ജില്ലയിൽ 18 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ പുതുതായി ഉൾപ്പെടുത്തിയതായി ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. നേരത്തെയുള്ള 13 വാർഡുകൾക്ക് പുറമെയാണിത്. ഇതോടെ ജില്ലയിൽ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട വാർഡുകൾ 31 ആയി. ഇവിടങ്ങളിൽ അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും കളക്ടർ പറഞ്ഞു. മൂർക്കനാട് ഗ്രാമപ്പഞ്ചായത്തിലെ 2, 3 വാർഡുകളും കുറുവ ഗ്രാമപ്പഞ്ചായത്തിലെ 9, 10, 11, 12, 13 വാർഡുകളും കൽപ്പകഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡും എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ 7, 8, 9, 10, 11, 17, 18 വാർഡുകളുമാണ് പുതിയതായി പട്ടികയിൽ ഉൾപ്പെട്ടത്. നേരത്തെ പ്രഖ്യാപിച്ച മഞ്ചേരി നഗരസഭയിലെ 5, 6, 7, 9, 12, 14, 16, 33, 45, 46, 50 വാർഡുകളും തിരൂരങ്ങാടി നഗരസഭയിലെ വാർഡ് 38, ആനക്കയം ഗ്രാമപ്പഞ്ചായത്തിലെ വാർഡ് 21 എന്നിവയും കണ്ടെയിൻമെന്റ് സോണിൽ തുടരും.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253