1470-490

മയ്യഴിയിലേക്കുള്ള യാത്രക്കാർ വാളയാറിൽ പീഡിപ്പിക്കപ്പെടുന്നു

മാഹി: പുതുച്ചേരി സർക്കാരിന്റെ യാത്രാനുമതി യും , പാസ്സുമായി മാഹിയിലേക്ക് വരുന്ന യാത്രാ വാഹനം വാളയാർ ചെക്ക് പോസ്റ്റിൽ കേരള അധികൃതർ അകാരണമായി തടഞ്ഞുവെക്കുന്നതായി പരാതി. പുതുച്ചേരിയിലേയും, മാഹിയിലേയും അധികാരികൾ ഇടപെട്ടാണ് മണിക്കൂറുകൾക്ക് ശേഷം വാഹനം വിട്ടയക്കപ്പെടുന്നതെന്ന് പുതുച്ചേരിയിലെ മലയാള സമാജം ഭാരവാഹികൾ ആരോപിച്ചു.
കോഴിക്കോട്, മാഹി, കണ്ണൂർ ഭാഗത്തേക്കുളള കുട്ടികളും സ്ത്രീകളും, വൃദ്ധരും ഉൾപ്പടെയുള്ള യാത്രക്കാരാണ് വാളയാറിൽ ദുരിതമനുഭവിക്കേണ്ടി വരുന്നത്.സർക്കാർ ബസ്സുകൾ സർവീസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ മലയാള സമാജമാണ് സ്പെഷ്യൽവാൻ ഏർപ്പാടാക്കിയത്. ഇടവിട്ട ദിവസങ്ങളിൽ ഈ വാഹനം പുതുച്ചേരി-മാഹി സർവീസ് നടത്തുന്നുണ്ട്. ചെക്ക് പോസ്റ്ററിൽ കേരള ഉദ്യോഗസ്ഥർ മാറി വരുമ്പോഴാണ് പ്രശ്നമാവുന്നത്. കേരളപാസ്സില്ലെന്ന കാരണം പറഞ്ഞാണ് തടഞ്ഞ് വെക്കുന്നത്.പുതുച്ചേരി സർക്കാരിന്റെ പാസ്സ് ഇവിടെ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മയ്യഴി അഡ്മിനിസ്ട്രേറ്റരുടെ തിരിച്ചു പോകാനുള്ള ഡിക്ളറേഷനും ഇവർക്കുണ്ട്.പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കേരള- പോണ്ടി സർക്കാറുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മലയാള സമാജം ഭാരവാഹികൾ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253