1470-490

സൗജന്യമായി മദ്രസാ പാഠപുസ്തകം വിതരണം ചെയ്തു

തലശ്ശേരി: കോവിഡ് 19 പ്രത്യേക സാഹചര്യത്തിൽ ചുണ്ടങ്ങാപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുണ്ടങ്ങാപ്പൊയിൽ ബിദായത്തുൽ ഹിദായ മദ്രസയിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്തു.

മഹല്ല് പ്രസിഡണ്ട് ബഷീർ ചെറിയാണ്ടി സദർ മുഅല്ലിം സ്വാദിഖലി ഉസ്താദിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മഹമൂദ് ചാലിച്ചാൽ, മുസ്തഫ കുയ്യണ്ടി, ഇ.വി. സെയ്ദു, റഫീഖ്‌ പാറയിൽ, ഹംസ പാറാട്ട്, സി. പി. മഹമൂദ്, ജാബിർ .സി .പി എന്നിവർ പ്രസംഗിച്ചു. സിറാർ മഠത്തിൽ, ഫസൽ. സി.പി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253