1470-490

ഗുരുവായൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണം

ഗുരുവായൂരിൽ നിന്ന് ചൊവ്വല്ലൂർപടി വഴി തൃശൂരിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണം – യൂത്ത് കോൺഗ്രസ്

ഗുരുവായൂർ: സഗുരുവായൂരിൽ നിന്ന് ചൊവ്വല്ലൂർപടി വഴി തൃശൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്കും, ഗുരുവായൂർ സ്റ്റേഷൻ മാസ്റ്റർക്കും നിവേദനം നൽകി. ലോക്ക്‌ഡൌൺ അവസാനിച്ച് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം ആരംഭിച്ചിട്ടും പ്രൈവറ്റ് ബസുകൾ പ്രവർത്തനം അവസാനിപ്പിച്ചതോടെ ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്ക് ജോലി ആവശ്യങ്ങൾക്കും മറ്റുമായി യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. ഈ സാഹചര്യത്തിൽ അടിയന്തിരമായി ചൊവ്വല്ലൂർപടി വഴി തൃശൂരിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്നും സർവീസ് നടത്തുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കാരെ എടുക്കണമെന്നും നിവേദനത്തിൽ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മേൽ പറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന പൊതുഗതാഗത മന്ത്രിക്കും, കെ.എസ്.ആർ.ടി.സി എം.ഡിക്കും യൂത്ത് കോൺഗ്രസ് ഇമെയിലിലൂടെ പരാതി അയച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ജന.സെക്രട്ടറി പി.കെ ഷനാജ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253