1470-490

കെ.എസ്.ഇ.ബി സബ് സെൻററുകൾ പുനസ്ഥാപിച്ചു.

മരത്തംകോട്, കരിയന്നൂർ, വേലൂര്‍, സബ് സെൻററുകൾ കെ.എസ്.ഇ.ബി പുനസ്ഥാപിച്ചു.കുന്നംകുളം നിയോജക മണ്ഡലത്തിലെ മരത്തംകോട്, കരിയന്നൂർ, വേലൂര്‍ കെ.എസ്.ഇ.ബി സബ് സെന്ററുകൾ മാറ്റാനുള്ള നീക്കം കെഎസ്ഇബി ഉപേക്ഷിച്ചു. മന്ത്രി എ സി മൊയ്തീൻ വൈദ്യുതി വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കടങ്ങോട്, എരുമപ്പെട്ടി, വേലൂർ ഗ്രാമപഞ്ചായത്തുകളിലെയും, വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലെ മുണ്ടത്തിക്കോട് ഭാഗത്തെ 5 ഡിവിഷനുകളിലെയും പതിനായിരത്തിലധികം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന ഈ സബ് സെൻററുകൾ വടക്കാഞ്ചേരി, കുന്നംകുളം, സെക്ഷനുകുളമായി യോജിപ്പിക്കാനായിരുന്നു തീരുമാനം പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ് മന്ത്രിയുടെ ഇടപെടലിലൂടെ തിരുത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253