1470-490

ജനകീയ കൂട്ടായ്മ വീട് നിർമ്മിച്ചു നൽകി

മലപ്പുറം: അരീക്കോട്ഊർങ്ങാട്ടിരി ഓട്ടതാന്നിക്കലെ നിർധന കുടുംബത്തിന് കിണറടപ്പിലെ ജനകീയ കൂട്ടായ്മ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ ദാസൻ കുടുംബത്തിന് കൈമാറി കൊണ്ട് നിർവ്വഹിച്ചു’ മൂന്ന് വർഷത്തിലേറെയായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഷെഡിൽ കഴിയുകയായിരുന്ന കുടുംബത്തിൻ്റെ അവസ്ഥ കണ്ട് സാമുഹ്യ പ്രവർത്തകർ എത്തി അവർക്ക് താമസിക്കാൻ വീടൊരുക്ക യായിരുന്നു 87ടടc ബാച്ച് കൂട്ടായ്മ വീടിനാവശ്യമായ ബ്രിക് എത്തിച്ചു നൽകി മറ്റുള്ളവ വെറ്റിലപ്പാറ ഗവ.ഹൈസ്കൂൾ സഹപാഠിക്കൊരു വീടിൻ്റെ സഹായമായി സിമൻ്റ് പ്ലാസ്റ്റിംഗ് ജനൽ വാതിൽ വർക്ക് പൂർത്തികരിച്ചു.കൃഷ്ണൻ എരഞ്ഞിക്കൽ, ബഷീർ കിണറടപ്പൻ സജീർ എം ഓട്ടതാന്നിക്കൽ ഷാഹിം കിണറsപ്പൻ,നേതൃത്വം നൽകിയ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട് പൂർത്തികരിച്ചു.
താക്കോൽദാന ചടങ്ങിൽ, വാർഡ് മെമ്പർ സലിം വി ടി. കൃഷണൻ എരഞ്ഞിക്കൽ , ജാഫർ ചേലക്കോട്,ബഷീർ കിണറടപ്പൻ, റോജൻ (അധ്യാപകൻ:ഗവ. ഹൈസകൂൾവെറ്റിലപ്പാറ) പിടിഎ അംഗം മജീദ് വെറ്റിലപ്പാറ, ഷാഹിം കിണറടപ്പൻ ഉമറലി ഷിഹാബ് ( Newട റിപ്പോർട്ടർ ) പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206