1470-490

ഹോം ക്വാറന്റൈയ്‌ൻ: കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കേസ് എടുത്തു

പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ ജാമ്യത്തിലിറക്കിയ ശേഷം കോൺഗ്രസ് നേതാക്കൾ ഹാരമണിയിച്ചു സ്വീകരിച്ചപ്പോൾ 

ഹോം ക്വാറന്റൈയ്‌ൻ സൗകര്യം ഒരുക്കിയ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കേസ് എടുത്തു  
പരപ്പനങ്ങാടി  : വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ വില്ലേജിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ഹോം ക്വാറന്റയ്‌ൻ സൗകര്യം ഒരുക്കി എന്നതിന്റെ പേരിൽ  പരപ്പനങ്ങാടി പോലീസ് കേസ് എടുത്തു . അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ലത്തീഫ് കല്ലുടുമ്പൻ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബിന്ദു ,സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ നിസാർ കുന്നുമ്മൽ ,ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാർ ചോനാരി ,ബ്ലോക്ക് ജനറൽ സെക്രട്ടറി എ.പ്രഭകുമാർ ,മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.രവി മംഗലശ്ശേരി ,മണ്ഡലം ജനറൽ സെക്രട്ടറി കോശി പി.തോമസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സിപിഎം കൊടുത്ത പരാതിയിൽ പോലീസ് കള്ള കേസ് എടുക്കുകയായിരുന്നെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു .എന്നാൽ അനുമതിയില്ലാതെ സ്വകാര്യ ക്വാറന്റീൻ ഏർപെടുത്തിയതിനാണ് കേസ് എടുത്തതെന്നും ഇതേപ്പറ്റി കൂടുതൽ അന്വേഷിച്ചു വരികയാണെന്നും പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് പറഞ്ഞു .
ക്വാറന്റൈനിൽ കിടന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കോൺഗ്രസ് നേതാക്കളെ  ജാമ്യത്തിലിറക്കി .തുടർന്ന്  
ജാമ്യത്തിലിറങ്ങിയ നേതാക്കളെ വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി.ഉണ്ണിമൊയ്‌തു ,നെടുവ മണ്ഡലം പ്രസിഡന്റ് പി.ഒ സലാം ,ബ്ലോക്ക് ട്രെഷറർ പി.വീരേന്ദ്രകുമാർ ,മോഹൻദാസ് ഉള്ളണം ,പ്രദീഷ് പാറോൽ എന്നിവർ ഹാരമണിയിച്ച് സ്വീകരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996