1470-490

ആരോഗ്യ നിർദേശങ്ങൾ പാലിക്കാതെ ആദ്യ പ്രവർത്തി ഉൽഘാടനം.

കോട്ടക്കൽ: കോവിഡ് 19 ൻ്റെ വ്യാപനം തടയുന്നതിന് സർക്കാരും ആരോഗ്യ വകുപ്പും പുറത്തിറക്കിയ ആരോഗ്യ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കാതെ നഗരസഭയിലെ 2020-21 വാർഷിക പദ്ധതിയിലെ ആദ്യ പ്രവർത്തി ഇൽഘാടനം ചെയ്തു. 13-ാം വാർഡിലെ ചോലമാട്-ചോല കോൺഗ്രീറ്റ് റോഡ് ഉൽഘാടന മാ ണ് കഴിഞ്ഞ ദിവസം ആഘോഷത്തോടെ നടന്നത്. സാമൂഹിക അകലം പാലിക്കാതെ നടന്ന നാട മുറിക്കലിലും മറ്റും ആളുകൾ തിങ്ങി നിൽക്കുന്നതിനു പുറമേ മാസ്ക്ക് പോലും ധരിക്കാത്ത കൊച്ചു കുട്ടിയും പ്രായമുളയാളും ഉണ്ടായിരുന്നു. മാസ്ക് ധരിച്ചവരിൽ തന്നെ പലരും ആരോഗ്യ വകുപ്പ് നിർദേശിച്ച രീതിയിലല്ല ധരിച്ചിട്ടുള്ളത്. വ്യാപനം തടയാൻ ശക്തമായ നടപടിയുമായി ആരോഗ്യ വകുപ്പും സർക്കാരും മറ്റും കിണഞ്ഞു ശ്രമിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ നടന്ന ഉൽഘാടന ആഘോഷത്തിനെതിരെ പ്രതിശേധം ഉയർന്നിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689