1470-490

ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച്ച ദർശനത്തിന് അനുമതി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച്ച ദർശനത്തിന് അനുമതി 224 പേർക്ക്. ക്ഷേത്ര ദർശനം നടത്തുന്നതിനായി ചൊവ്വാഴ്ച്ച വൈകുന്നേരം വരെ 222 അപേക്ഷകളാണ് ഓൺലൈനായി ദേവസ്വത്തിൽ ലഭിച്ചത്. ഇതിൽ 128 അപേക്ഷകളാണ് ദേവസ്വം അംഗീകരിച്ച് ടോക്കൺ അനുവദിച്ചിട്ടുള്ളത്. ദേവസ്വം അനുവദിച്ച 128 ടോക്കണിലായാണ് 224 പേർക്ക് ദർശനത്തിന് അനുമതിയുള്ളത്. ദർശനത്തിനായുള്ള ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഫോമിൽ നാലു പേർക്ക് വരെ ടോക്കണിന് അപേക്ഷിക്കാം. ഇതുപ്രകാരമാണ് 128 ടോക്കണിലായി 224 പേർക്ക് ദർശനാനുമതി നൽകിയിട്ടുള്ളത്. ബുധനാഴ്ച്ച ക്ഷേത്രത്തിൽ 20 വിവാഹങ്ങളും നടക്കും.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879