1470-490

ബൈജുവിൻെറ കുടുംബത്തിന് എഎവൈഎഫ് ടിവി നൽകി.

കൊക്കുനിറയെ പഴങ്ങളുമായി പറന്ന വേഴാമ്പലിന് കൂടെത്താനായില്ല. റോഡരികിൽ അച്ഛൻവേഴാമ്പൽ ചത്ത് വീണു. ഈ കാഴ്ച്ച ബൈജുവിൻെറ കരളലിയിച്ചു. പിന്നീട് കുഞ്ഞുവേഴാമ്പലുകളുടെ കൂട്‌ തേടിയുള്ള യാത്രയിലായിരുന്നു ബൈജു. അവസാനാം കൂറേ കാട്ടിലൂടെ അലഞ്ഞ് അച്ഛൻവേഴാമ്പൽ കൊണ്ടുവരുന്ന പഴങ്ങൾ കാത്ത് കഴിയുന്ന കുഞ്ഞുവേഴാമ്പലുകളുടെ കൂട് കണ്ടെത്തി അവയ്ക്ക് ഭക്ഷണം നൽകിയ രക്ഷകനായി മാറിയ ബൈജു ഇന്ന് ജീവിച്ചിരിപ്പില്ല. ബൈജു അവക്ക് നൽകിയത് അന്നം മാത്രമായിരുന്നില്ല. അവരുടെ ജീവനും കൂടിയായിരുന്നു. പരിസ്ത്ഥിതിയേയും കാടിനെയും ജീവനുതുല്ല്യം സ്നേഹിച്ച ഈ മനുഷ്യൻെറ കഥ നാടിനു പകർന്നു നൽകിയത് മനുഷ്യത്വത്തിൻെറ മറ്റൊരുരൂപമായിട്ടാണ്. ഭക്ഷ്യ പദാർത്ഥകങ്ങഴിൽ പന്നിപടക്കം വെച്ച് ആനയെപോലും കൊല്ലുന്ന ക്രൂരത അരങ്ങേറുന്ന ഈ വർത്തമാനകാലത്താണ് ബൈജുവിൻെറ നഷ്ടം നാം തിരിച്ചറിയുന്നത്. ഇന്നിതാ ബൈജു മരിച്ചിട്ട് ഒരുവർഷം ആവാൻ പോവുകയാണ്. ഇന്ന് ബൈജുവിൻെറ വീട്ടിൽ ബൈജുവിൻെറ ഭാര്യയും മൂന്ന് കുട്ടികളുമാണ് താമസം. ഭാര്യ തൊഴിൽ രഹിതയാണ്. ഒരു ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലുമാണ്. ഈ സാഹചരൃത്തിലാണ് കൊവിഡ് കാരണം സ്ക്കൂൾ തുറക്കാതെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്ന് കുട്ടികളുള്ള ഈ വീട്ടിൽ ടിവി ഇല്ലാതെ പഠനം മുടങ്ങി. കൊക്കിൽ പഴങ്ങളുമായി കൂട്ടിലേക്ക് പറക്കുന്നതിനിടയിൽ മരിച്ച് വീണ ആൺ വേഴാമ്പലിൻെറ കുടുംബത്തിന് കരുതലായിമാറിയ ബൈജുവിൻെറ കുടുംബത്തിൽ കുട്ടികൾക്ക് പഠനത്തിനായി ഒരു കൈയിൽ ടിവിയുമായി പറന്ന് വരാൻ ബൈജു ഇല്ലാത്തതിൽ പഠിക്കുവാൻ നിർവ്വാഹമില്ലാത്ത സാഹചരൃത്തിലാണ് ബൈജുവിൻെറ കുടുംബത്തിന് ടിവിയുമായി എഎെവൈഎഫ് എത്തിയത്. എഎെവൈഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബൈജുവിൻെറ കുടുംബത്തിന് ടിവി നൽകിയത്. എഎെവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, ജില്ലാ പ്രസിഡണ്ട് കെ.പി.സന്ദീപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.വി.വിവേക്, മണ്ഡലം പ്രസിഡണ്ട് മധു തൂപ്രത്ത്, സിപിഎെ ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ്, എഎവൈഎഫ് മണ്ഡലം ജോ.സെക്രട്ടറിമാരായ അനിൽ കദളിക്കാടൻ, എം.ഡി.പ്രവീൺ, സി.സി.കൃഷ്ണൻ, ജോയ്.കെ.എ എന്നിവർ നേത്രത്ത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689