ഗവ.മെഡിക്കൽ കോളേജിൽ പനി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.

തൃശൂർ. ഗവ. മെഡിക്കൽ കോളേജിൽ പനി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. ജനറൽ മെഡിസിൻ വിഭാഗത്തിന്റെ കീഴിലാണ് തിങ്കളാഴ്ച മുതൽ പനിയ്ക്കായി പ്രത്യേക ക്ലിനിക്ക് തുടങ്ങിയത്. പകർച്ച പനികളുണ്ടെങ്കിൽ മറ്റു രോഗികൾക്ക് പകരാതിരിക്കാനാണ് ക്ലിനിക്ക് തുടങ്ങിയത്. പനി ബാധിതർ ഇനി മുതൽ ഈ ക്ലിനിക്കിൽ നേരിട്ട് എത്തിയാൽ മതിയാകും. ലാബ് പരിശോധനകളും ഇവിടെ നിന്ന് തന്നെ ചെയ്തു നൽകും. തിങ്കളാഴ്ച പത്ത് രോഗികൾ മാത്രമാണ് പനി ബാധിച്ച് ചികിത്സക്കെത്തിയത്.

Comments are closed.