1470-490

ഡി.വൈ.എഫ്.ഐ ടി.വി ചലഞ്ച്: വിദ്യാർത്ഥിക്ക് ടെലിവിഷൻ സമ്മാനിച്ചു.

ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ടി.വി ചലഞ്ചിന്റെ ഭാഗമായി കണ്ടാണശ്ശേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ, ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് ടെലിവിഷൻ സമ്മാനിച്ചു. കണ്ടാണശ്ശേരി ശങ്കരംകുളം  യൂണിറ്റിൽ ഉൾപ്പെടുന്ന വിദ്യാർത്ഥിക്കാണ് ഓൺലൈൻ പഠനത്തിനാവശ്യമായ ടി.വി കൈമാറിയത്.  ഡി.വൈ.എഫ്.ഐ കുന്നകുളം ബ്ലോക്ക് ട്രഷറർ പി.ജെ. റിജാസ് വിദ്യാർത്ഥിയുടെ വീട്ടിലെത്തി ടെലിവിഷൻ കൈമാറി.  മേഖല പ്രസിഡന്റ് വിനു ജോൺസൻ, മേഖല ട്രഷറർ ഷിനാസ് ചൊവല്ലൂർ, മേഖല കമ്മറ്റി അംഗങ്ങളായ വി.എ.അരുൺ , വി.എം മിഥുൻ, യൂണിറ്റ് പ്രസിഡന്റ് കെ.എം.രേഷ്മ, യൂണിറ്റ് അംഗം വിഷ്ണു, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി വിപിൻ കണ്ടാണശ്ശേരി,   തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689