1470-490

ഡി.വൈ.എഫ്.ഐപച്ചക്കറി കൃഷിക്ക് തുടക്കമായി.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ.മറ്റം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ  പച്ചക്കറി കൃഷിക്ക് തുടക്കമായി. ആര്യംപാടത്ത് മുപ്പത് സെന്റ് സ്ഥലത്ത് നടത്തുന്ന പച്ചക്കറി കൃഷിയുടെ വിത്തിറക്കൽ, സി.പി.ഐ.എം കുന്നംകുളം ഏരിയാ കമ്മിറ്റി അംഗവും, മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ എം. ബാലാജി  നിർവഹിച്ചു. ഡി.വൈ.എഫ്.ഐ. മറ്റു മേഖല പ്രസിഡണ്ട് അരുൺ പടവെട്ടുപുറം അധ്യക്ഷനായി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ്, സി.പി.ഐ.എം. ഏരിയ കമ്മിറ്റി അംഗം പി.എൻ. സുകുദേവൻ, മറ്റം ലോക്കൽ സെക്രട്ടറി സി.അംബികേശൻ  ലോക്കൽ കമ്മിറ്റി അംഗം കെ.ജെ. ബിജു, ഡി.വൈ.എഫ്.ഐ. കുന്നംകുളം ബ്ലോക്ക് പ്രസിഡണ്ട് ടി.എ. ഫൈസൽ, മേഖല സെക്രട്ടറി ദിലീപ് പയനിത്തടം തുടങ്ങിയവർ പങ്കെടുത്തു. കൊള്ളി, പയർ, കൂർക്ക, വെണ്ട, മുളക് തുടങ്ങിയ പച്ചക്കറികളാണ് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ കൃഷിയിറക്കിയിരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098