1470-490

കോളേജ് അധ്യാപകർക്ക് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ്സ് എടുക്കാം

കോളേജ് അധ്യാപകർക്ക് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ്സ് എടുക്കാം- ഉന്നത വിദ്യാഭ്യാസ വകുപ്പ്

തേഞ്ഞിപ്പലം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന മുഴുവൻ അധ്യാപകർക്കും വീട്ടിൽ ഇരുന്നു ഓൺലൈൻ ക്ലാസുകൾ എടുക്കാനുള്ള അനുമതി സർക്കാർ നൽകി. പല സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ നിർബന്ധിച്ച് അധ്യാപകരെ കോളേജുകളിൽ വിളിച്ചുവരുത്തി മറ്റ് ജോലികൾ ചെയ്യിക്കുന്ന സ്ഥിതി നിലവിലുണ്ട്, കണ്ടോൺമെൻറ് സോണിൽ താമസിക്കുന്ന അധ്യാപകരെയും പ്രിൻസിപ്പൽമാർ നിർബന്ധമായും കോളേജിൽ ഹാജരാകുവാൻ ആവശ്യപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് അടിസ്ഥാനത്തിൽ സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സർവ്വകലാശാലയിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് പൊതുഗതാഗതം സാധാരണ നിലയ്ക്കാക്കാകുന്നതുവരെ അധ്യാപകർക്ക് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാനുള്ള അവസരം നൽകണമെന്ന് സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് i അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പി അബ്ദുൽ അസീസ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689