1470-490

കേന്ദ്ര സർക്കാർ നയത്തിനെതിരെ സി.ഐ.ടി.യു. നിൽപ്പ് സമരം.

ചില്ലറ വില്പന മേഖലയിൽ വിദേശ കുത്തക കമ്പനികൾക്ക് അനുവാദം നല്കിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് ഫെഡറേഷൻ സി.ഐ.ടി.യു. ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.  കേച്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന നിൽപ്പ് സമരം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കുന്നംകുളം ഏരിയാ പ്രസിഡണ്ട് പി.ടി. ജോസ് ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി സമിതി ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പെരുമണ്ണ് അധ്യക്ഷനായി. വ്യാപാരി വ്യവസായി കുന്നംകുളം ഏരിയാ കമ്മിറ്റി മ അംഗം ജയപ്രകാശ്,കേരള വ്യാപാരി വ്യവസായി സമിതി കേച്ചേരി യൂണിറ്റ് ട്രഷറർ എം.എ. അജീഷ്, സി.ഐ.ടി.യു കേച്ചേരി മേഖലാ പ്രസിഡന്റ്  സൗന്ദരാജൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689