1470-490

പരപ്പനങ്ങാടി ചാപ്പപ്പടിയിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

പരപ്പനങ്ങാടി :കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടത്തി. ഇന്ന് പുലർച്ചയോടെ പുത്തൻ കടപ്പുറം ഭാഗത്ത് നിന്നാണ് മൃദ്ധേഹം കണ്ടെത്തിയത്.
പരപ്പനങ്ങാടിചാപ്പപടിയിൽ
ഇന്നലെ വൈ: 6.30 ഓടെയാണ് കൂട്ട് കരോടോപ്പം കടലിൽ കുളിക്കുന്നതിനിടെ കുട്ടിയെ കാണാതായത് . ഒട്ടുമ്മൽബിച്ചിലെ പിത്തപ്പെരി അസൈനാറിൻ്റെ മകൻ അബ്ദുൽമുസാരി (14) ആണ് അപകടത്തിൽ പെട്ടത്.കൂട്ട് കാരായ 5 പേര് ചേർന്ന് കുളിക്കുകയായിരുന്നു. വലിയ തിരയിൽപെട്ട് കുട്ടികൾ അപകടത്തിൽ പെട്ടെങ്കിലും 4 പേര് നീന്തി രക്ഷപെട്ടു.മുസാരി കടലിൽ താവുന്നത് കണ്ട് രക്ഷപ്പെടുത്താൻ കൂട്ടുകാരിലൊരാൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപെട്ട കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിച്ച കുട്ടി ഇപ്പോൾ വിഭ്രാന്തിയിലാണ്. മത്സ്യതൊഴിലാളികളും, സന്നദ്ധ പ്രവർത്തകരും പോലീസും, തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും രാത്രി ആയതിനാൽ രക്ഷാപ്രവർത്തനം നിശ് ഫലമാവുകയായിരുന്നു. ഇന്ന് പുലർച്ചെ മത്സ്യതൊഴിലാളികളും മറ്റും നടത്തിയ തിരച്ചിലിലാണ് മൃദ്ധേഹം കണ്ടെടുത്തത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃദ്ധേഹം കൊണ്ടുപോയി. മോർച്ചറി ഇരുട്ടായതിനാൽ പുത്തൻകടപ്പുറം ജി എം എൽ പി സ്കൂൾ എഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്: ഹൈറുന്നിസ
സഹോരങ്ങൾ: റസ്നാബാനു, സിബ്നാബാനു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879