1470-490

ബാലാതിരുത്തി നിവാസികൾ പട്ടയത്തിനായ് അപേക്ഷ നൽകി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: വർഷങ്ങളായി പട്ടയ ത്തിനായ് കാത്തിരിക്കുന്നവർ വീണ്ടും കൂട്ടത്തോടെ അപേക്ഷ നൽകി . വള്ളിക്കുന്ന് മണ്ഡലത്തിലെ സി പി ഐ നേതാക്കളായ രമേശൻ പാറപ്പുറവൻ, എ.പി സുധീശൻ
എന്നിവരുടെ നേതൃത്വത്തിലാണ്തി രുങ്ങാടി താലൂക്ക് ഓഫീസർക്ക് പട്ടയത്തിനായ് അപേക്ഷയും
അനുബന്ധ രേഖകളും സമർപ്പിച്ചത് .
ബാലാതിരുത്തിയിലെയും പരിിസ പ്രദേശങ്ങളിലെയും 43കുടുബങ്ങളു ടെ പട്ടയം/കൈവശരേഖ അപേക്ഷകളാണ് ആദ്യഘട്ടം സമർപ്പിച്ചത്.ബാാക്കി നിൽക്കുന്ന
ഏതാനം കുടുബങ്ങളുടെ അപേക്ഷയും അനുബന്ധ രേഖകളും അടുത്ത ദിവസം തന്നെ നൽകും .
വസ്തുക്കൾ പരിശോധിച്ച് നിയമ പരമായ നടപടി ക്രമങ്ങളിലേക്ക് പോകുമെന്ന് താസിൽദാർ നേതാക്കൾക്ക് ഉറപ്പു നൽകി.
കൃഷി ഭൂമി കർഷകന് നൽകണം എന്ന കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം ഇവിടം പ്രസക്തമാണ് .
സി ആർ സെഡ് നിയമംവും , വനം വന്യജീവി കമ്യൂണിറ്റി റിസർവ്വ് നിയമങ്ങളും വരുന്നതിന്റെ 30 വർഷങ്ങൾ മുന്നെ ഇവിടങ്ങളിൽ കൃഷി ചെയ്തും പുഴ, കടൽ, വിഭവങ്ങൾ, മൽസ്യ തെഴിലാളികൾ, മണൽ തൊഴിലാളികൾ ഉൾപ്പെട്ടവരാണ് ബാലാതിരുത്തി നിവാസികൾ ബാലാതിരുത്തിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ 60 വർഷത്തോളമായി നേരിട്ടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമം നടത്തുന്ന ഞങ്ങളോട് സഹകരിച്ച എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും രാഷ്ട്രീയം മറന്ന് ഒന്നിച്ച് പിൻന്തുണ നൽകിയ എല്ലാവർക്കും സി പി ഐ വള്ളിക്കുന്ന് കമ്മറ്റി അഭിവാദ്യമർപ്പിക്കുന്നനതായ് നേതാക്കൾ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098